കോഴിക്കോട്:പിണറായി വിജയൻ ആർ.എസ്.എസിന് മുന്നിൽ ഒാച്ഛാനിച്ച് നിൽക്കുകയാണെന്ന് കെ.പി.സി സി പ്രചാരണ വിഭാഗം അദ്ധ്യക്ഷൻ കെ മുരളീധരൻ പറഞ്ഞു.
കെ. പി.സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രയുടെ കോഴിക്കോട് ജില്ലയിലെ സമാപന സമ്മേളനം മുതലക്കുളം മൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പ് അമിത് ഷായ്ക്ക് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങാൻ അനുമതി നൽകിയത് ഭയം കാരണമാണ്.എന്നാൽ യു. പി മുഖ്യമന്ത്രിക്ക് ബംഗാളിൽ ഒരു സ്ഥലത്ത് പോലും ഇറങ്ങാൻ മതത അനുമതി നൽകിയില്ല.ലാവ്‌ലിൻ കേസിൽ നരേന്ദ്ര മോദി അകത്താക്കുമോയെന്ന ഭയം പിണറായിക്കും കോടിയേരിക്കുമുണ്ട്.
ഇപ്പോഴത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണർ കോടതിയിൽ സമാധാനം പറയേണ്ടി വരും.