തിരുവനന്തപുരം: നഗരഹൃദയത്തിലെ പ്രധാന ഇടറോഡായ പേട്ട - കൈതമുക്ക് റോഡ് മുഖം മിനുക്കുന്നു. നഗരത്തിലെ ഗതാഗത തിരക്കും കുരുക്കും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് റോഡ് വീതി കൂട്ടാൻ പൊതുമരാമത്ത് വകുപ്പ് നടപടി ആരംഭിച്ചിരിക്കുന്നത്. സ്മാർട്ട് സിറ്റി മാനദണ്ഡങ്ങൾ പാലിച്ച് വീതികൂട്ടാനാണ് തീരുമാനം. ഇതു സംബന്ധിച്ച ചർച്ചകൾ പൂർത്തിയായി കഴിഞ്ഞു. നിലവിൽ ഇടുങ്ങിയ റോഡ് പത്ത് മുതൽ പന്ത്രണ്ട് മീറ്റർ വരെ വികസിപ്പിക്കുമ്പോൾ നഗരവാസികളെ അത് എങ്ങനെ ബാധിക്കുമെന്ന കാര്യം മനസിലാക്കാൻ ഉടൻ സാമൂഹ്യാഘാത പഠനം നടത്തും. ഇതിനായി റവന്യൂ വകുപ്പിനെ പി.ഡബ്ളിയു.ഡി സമീപിച്ചുകഴിഞ്ഞു.
റോഡ് വീതികൂട്ടുമ്പോൾ പ്രദേശവാസികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പഠനത്തിനും വീതി കൂട്ടേണ്ട സ്ഥലങ്ങൾ കണ്ടെത്തി മാർക്ക് ചെയ്യുന്നതിനുമായി ഏജൻസിയെ നിയോഗിക്കാൻ രണ്ടര ലക്ഷം രൂപ സർക്കാർ അനുവദിച്ചു. പേട്ട ജംഗ്ഷനിൽ നിന്ന് കൈതമുക്കിലേക്കുള്ള റോഡിന്റെ ആരംഭത്തിലും ഉപ്പിടാമൂട് ഭാഗത്ത് റോഡ് അവസാനിക്കുന്നിടത്തും മാത്രമാണ് നിലവിൽ സുഗമമായ ഗതാഗതസൗകര്യമുള്ളത്.
മറ്റ് സ്ഥലങ്ങളെല്ലാം ഇരുവശവും മതിലും കടകളും കൈയേറ്റങ്ങളുമായി യാത്ര ദുഷ്കരമായ സ്ഥിതിയാണ്. ഇത് പരിഹരിച്ച് കാൽനടക്കാരുൾപ്പെടെയുള്ളവർക്ക് യാത്ര സുഗമമാക്കുകയാണ് ലക്ഷ്യം. പതിനഞ്ച് മീറ്റർ വീതിയിൽ സ്ഥലമേറ്റെടുക്കമ്പോഴുള്ള സാമൂഹ്യാഘാതമാണ് പഠനവിധേയമാക്കുന്നതെങ്കിലും റോഡരികിൽ താമസിക്കുന്നവരെ കൂടുതൽ ബുദ്ധിമുട്ടിലാക്കാതെയും ഭൂമി ഏറ്റെടുക്കലുൾപ്പെടെ അനാവശ്യ ചെലവുകൾ കുറച്ചും പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം.
യാത്ര അനായാസം
സെക്രട്ടേറിയറ്റ്, നഗരഹൃദയമായ കിഴക്കേകോട്ട, തമ്പാനൂർ ഭാഗങ്ങളിൽനിന്ന് കഴക്കൂട്ടം - കോവളം ബൈപാസ്, എയർപോർട്ട് എന്നിവിടങ്ങളിലേക്കുള്ള എളുപ്പമാർഗമാണ് ഈ റോഡ്. ബൈപാസിൽ നിന്നുള്ളവർക്ക് പാളയം, സ്റ്റാച്യു എന്നിവിടങ്ങൾ ചുറ്റാതെ തമ്പാനൂരിലും കിഴക്കേകോട്ടയിലുമെത്താം. സെക്രട്ടേറിയറ്റ് ഭാഗത്ത് സമരമോ സംഘർഷമോ മൂലം ഗതാഗത തടസമുണ്ടായാൽ ബൈപാസിലേക്ക് ഗതാഗതം വഴിതിരിച്ചുവിടാനും ഇത് സഹായിക്കും. നിലവിൽ വാഹനങ്ങൾക്ക് കഷ്ടിച്ച് കടന്നുപോകാനുള്ള സൗകര്യം മാത്രമാണുള്ളത്.
പദ്ധതി ഇങ്ങനെ