വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രത്തിനുശേഷം ജിസ് ജോയി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടൊവിനോ തോമസ് നായകനാകുന്നു. ടോമിച്ചൻ മുളകുപാടമാണ് ഇൗ ബിഗ്ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത്. ജിസ് ജോയി തന്നെ തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും.
കുഞ്ചാക്കോബോബനെ നായകനാക്കി ചെയ്യാനിരുന്ന ചിത്രം മാറ്റിവച്ചിട്ടാണ് ജിസ്ജോയ് പുതിയ പ്രോജക്ട് ഏറ്റെടുത്തിരിക്കുന്നത്.
ടൊവിനോ തോമസ് ഇപ്പോൾ ആഷിക് അബുവിന്റെ വൈറസിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനുശേഷം കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ലൂക്കയിൽ ജോയിൻ ചെയ്യും. അഹാന കൃഷ്ണകുമാറാണ് ലൂക്കയിലെ നായിക. അരുൺ ബോസാണ് ലൂക്ക സംവിധാനം ചെയ്യുന്നത്. പ്രവീൺ പ്രഭാകരൻ സംവിധാനം ചെയ്യുന്ന കൽക്കിയാണ് ടൊവിനോയുടെ മറ്റൊരു ചിത്രം.ഇതിൽ പൊലീസ് വേഷമാണ് ടൊവിനോയ്ക്ക്.
സലിം അഹമ്മദ് രചനയും സംവിധാനവും നിർവഹിക്കുന്ന ആൻഡ് ദ ഒാസ്കാർ ഗോസ് ടു ആണ് ടൊവിനോയുടെ അടുത്ത റിലീസ്.
ആസിഫിനൊപ്പം ഉയരെ എന്ന ചിത്രവും കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് എന്ന ചിത്രവും ടൊവിനോ പൂർത്തിയാക്കിക്കഴിഞ്ഞു.