റെഡ്കോൺ സിനിമാസിന്റെ ബാനറിൽ തുഷാർ എസ് നിർമ്മിച്ച് നവാഗതനായ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന അനുഗ്രഹീതൻ ആന്റണി തൊടുപുഴയിൽ പുരോഗമിക്കുന്നു . സണ്ണി വയ്ൻ നായകനാകുന്ന ചിത്രത്തിൽ 96 എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയായ ഗൗരി കിഷനാണ് നായിക. ഗൗതമി നായരുടെ വൃത്തം പൂർത്തിയാക്കിയ ശേഷം കഴിഞ്ഞ ദിവസമാണ് സണ്ണി വയ്ൻ ചിത്രത്തിൽ ജോയിൻ ചെയ്തത് .
ഒരു ഗ്രാമത്തിലെ സ്കൂൾ മാഷിന്റെ മകനായ ആന്റണിയെയാണ് സണ്ണി അവതരിപ്പിക്കുന്നത്. തന്റെ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത മകന് പകരമായി അച്ഛൻ രണ്ടു നായ് കുട്ടികളെ എടുത്തു വളർത്തുന്നു. തുടർന്ന് തരംകിട്ടുമ്പോഴെല്ലാം ആ നായ് കുട്ടികളെ ഉപദ്രവിക്കുന്ന ആന്റണിയുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ആന്റണിയുടെ കാമുകി സഞ്ജനയെയാണ് ഗൗരി കിഷൻ അവതരിപ്പിക്കുന്നത്. സിദ്ധിഖ് , സുരാജ് വെഞ്ഞാറമൂട് , മുത്തുമണി തുടങ്ങിയവരാണ് പ്രധാന താരങ്ങൾ . ജിഷ്ണു . ആർ. നായർ, ആശ്വൻ പ്രകാശ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. തിരക്കഥ -സംഭാഷണം നവീൻ .ടി. മണിലാലും നിർവഹിക്കുന്നു.
സെൽവകുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികൾക്ക് അരുൺ മുരളീധരൻ സംഗീതം നിർവഹിക്കുന്നു .
എഡിറ്റിംഗ് :അർജുൻ ബെൻ , കലാസംവിധാനം : അരുൺ വെഞ്ഞാറമൂട് . പ്രൊഡക് ഷൻ കൺട്രോളർ : അനിൽ മാത്യു. പൂർണ്ണമായും തൊടുപുഴയിൽ ചിത്രീകരിക്കുന്ന അനുഗ്രഹീതൻ ആന്റണി വേനലവധിക്കാലത്ത് തിയേറ്ററുകളിലെത്തും.