ബോളിവുഡിലെ രണ്ട് ഹിറ്റ് മേക്കർമാർ ഒരുമിക്കുന്നു. ഗോൽമാൽ എഗെയ്ൻ, സിമ്പാ എന്നീ വമ്പൻ ഹിറ്റുകൾക്ക് ശേഷം രോഹിത് ഷെട്ടി പിക്ചേഴ്സിന്റെ ബാനറിൽ രോഹിത് ഷെട്ടി നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഫറാഖാനാണ്. ''സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യങ്ങൾ ചിലപ്പോൾ പ്രപഞ്ചം നമുക്ക് സമ്മാനിച്ചെന്ന് വരും. സഹോദരനെപ്പോലെ സ്നേഹിക്കുന്ന രോഹിതുമൊത്തുള്ള ചിത്രം എന്റർടെയ്ൻമെന്റ് സിനിമകളുടെ എക്സ്ട്രിമായിരിക്കുമെന്ന് ഞാൻ ഉറപ്പ് തരുന്നു." ഫറാഖാൻ പറയുന്നു.
ഫറാഖാൻ സംവിധാനം ചെയ്യുന്ന ഒരു ചിത്രം നിർമ്മിക്കുന്നത് തന്റെ നിർമ്മാണ കമ്പനിയുടെ ഭാഗ്യമെന്നാണ് രോഹിത് ഷെട്ടി അഭിപ്രായപ്പെട്ടത്.
ഷാരൂഖ് ഖാന്റെ വമ്പൻ ഹിറ്റുകളിലൊന്നായ ഓം ശാന്തി ഓമിലൂടെയാണ് ഫറാഖാൻ സംവിധായികയായി അരങ്ങേറ്റം കുറിച്ചത്. രോഹിത് ഷെട്ടി - ഫറാഖാൻ ചിത്രത്തിന്റെ താരനിർണയം പൂർത്തിയായിവരുന്നു.