sabarimala

പ​ത്ത​നം​തി​ട്ട​ ​:​ ​കും​ഭ​മാ​സ​ ​പൂ​ജ​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഭ​ക്ത​ർ​ക്ക് ​സു​ഗ​മ​മാ​യ​ ​ദ​ർ​ശ​നം​ ​ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ​ഇ​ത്ത​വ​ണ​യും​ ​നി​ല​യ്ക്ക​ൽ​ ​മു​ത​ൽ​ ​സ​ന്നി​ധാ​നം​ ​വ​രെ​ ​​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​ടി.​ ​നാ​രാ​യ​ണ​ൻ​ ​അ​റി​യി​ച്ചു.​ ​കും​ഭ​മാ​സ​ ​പൂ​ജ​യ്‌ക്കാ​യി​ ഫെബ്രുവരി 12​ ​മു​ത​ൽ​ 17​ ​വ​രെ​യാ​ണ് ​ശ​ബ​രി​മ​ല​ ​ക്ഷേ​ത്ര​ ​ന​ട​ ​തു​റ​ക്കു​ക.​ ​

അതേസമയം, ശബരിമലയിലെ സാഹചര്യം ഇപ്പോഴും അശാന്തമാണെന്ന് എക്‌സിക്യൂട്ടിവ് ഓഫിസർ ഡി. സുധീഷ്‌കുമാർ പ്രതികരിച്ചു. തുലാമാസ പൂജയ്ക്കു നട തുറന്നപ്പോഴത്തെ സമാനമായ സാഹചര്യമാണ് ഇപ്പോഴും നിലനിൽക്കുന്നത്. വിശ്വാസികൾ അസ്വസ്ഥരാണ്. കുംഭമാസ പൂജയ്‌ക്ക് വലിയ പ്രതിഷേധങ്ങൾ ഉണ്ടായേക്കാമെന്നും സുധീഷ്‌കുമാർ വ്യക്തമാക്കി.

നട തുറന്നിരിക്കുമ്പോൾ തന്നെയാണ് സുപ്രീം കോടതി യുവതീപ്രവേശകേസിൽ വിധി പ്രസ്‌താവിക്കനൊരുങ്ങുന്നത്. ഇതും പ്രതിസന്ധിയാണെന്ന് എക്‌സിക്യൂട്ടിവ് ഓഫിസർ കൂട്ടിച്ചേർത്തു.