2019-election

തിരുവനന്തപുരം: 2019 പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്ടൻ ഐ.എം വിജയൻ. ഒരു രാഷ്ട്രീയ പാർട്ടിയുടെ ആളായി അറിയപ്പെടാൻ താൽപര്യമില്ല. എല്ലാ രാഷ്ട്രീയപ്പാർട്ടിക്കാരുമായി തനിക്ക് നല്ല ബന്ധമാണുള്ളത്. കോൺഗ്രസ് നേതാക്കൾ ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയിരുന്നെന്നും ഐ.എം. വിജയൻ വ്യക്തമാക്കി.

കോൺഗ്രസിലൂടെ സജീവ രാഷ്ട്രീയത്തിലിറങ്ങുമെന്നും ഈ വരുന്ന ലോക്ഭാ തിരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽ മത്സരിക്കുമെന്നുമുള്ള വാർത്തകൾ അദ്ദേഹം നേരത്തെ നിഷേധിച്ചിരുന്നു.

''എന്നെ ഞാനാക്കി മാറ്റിയ ഫുട്‌ബോളിനോടാണ് എന്റെ ഇഷ്ടവും കടപ്പാടുമെല്ലാം. രാഷ്ട്രീയമുൾപ്പെടെയുള്ള മേഖലകളൊന്നും എനിക്ക് വഴങ്ങില്ല. അതുകൊണ്ട് അങ്ങനെയൊരു ചിന്തയേയില്ല. കേരളാ പോലീസിൽ മാന്യമായ ജോലിയുണ്ട്. പൂർണമായ അർപ്പണ ബോധത്തോടെയാണ് ആ ജോലി ചെയ്യുന്നത്. അത് ഉപേക്ഷിച്ച് തത്കാലം എങ്ങോട്ടുമില്ലന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.