ശശി തരൂരിന്റെ പേര് തന്നോടൊപ്പം ചേർത്ത് അദ്ദേഹത്തെ ഇൻസൾട്ട് ചെയ്യരുതെന്ന് നടൻ പൃഥ്വിരാജ്. ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പൃഥ്വിയുടെ രസകരമായ മറുപടി. താൻ വെറുമൊരു പന്ത്രണ്ടാം ക്ളാസുകാരനാണെന്നും അതേസമയം, ശശി തരൂർ ഭാഷാ പണ്ഡിതതാണെന്നും പൃഥ്വി വ്യക്തമാക്കി.
പൃഥ്വിരാജിന്റെ വാക്കുകൾ-
'ശ്രീ ശശി തരൂരിന്റെ പേര് ഞാനുമായി താരതമ്യം ചെയ്‌ത് അദ്ദഹത്തെ ഇൻസൾട്ട് ചെയ്യരുത്. കാരണം അദ്ദേഹം ശരിക്കും പണ്ഡിതനാണ്. അദ്ദേഹത്തിന്റെ ഭാഷാ ജ്ഞാനം ശരിക്കും പാണ്ഡിത്യമാണ്. അദ്ദേഹത്തിന്റെ ഭാഷയും, ചരിത്രത്തെ കുറിച്ചുമൊക്കെ പൊളിറ്റിക്കൽ സയൻസിനെക്കുറിച്ചൊക്കെ നല്ല പരിജ്ഞാനമുള്ള ശരിക്കും പണ്ഡിതനാണ്. ഞാൻ... എന്റെ വിദ്യാഭ്യാസ യോഗ്യത പന്ത്രണ്ടാം ക്ളാസാണ്. ഞാൻ കോളേജ് വിദ്യാഭ്യാസം പോലും പൂർത്തിയാക്കാത്ത പന്ത്രണ്ടാം ക്ളാസ് വിദ്യാഭ്യാസ യോഗ്യതയുള്ള ഒരു സിനിമാ നടനാണ്. ഞങ്ങളെ ഒരുമിച്ച് പറഞ്ഞ് അദ്ദേഹത്തെ ഇൻസൾട്ട് ചെയ്യരുത്'.