1. മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ, ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള ധാരണ തള്ളാതെ കോടിയേരി ബാലകൃഷ്ണനും. കോണ്‍ഗ്രസുമായി മുന്നണിയോ സഖ്യമോ ഉണ്ടാവില്ല. എന്നാല്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ നീക്കം ഉണ്ടാവും. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് അവിടുത്തെ സംസ്ഥാന ഘടകം എന്നും കോടിയേരി ബാലകൃഷ്ണന്‍. ബി.ജെ.പിയെ തോല്‍പ്പിക്കുക എന്നത് ആണ് മുഖ്യമന്ത്രി പിണറായിയും വ്യക്തമാക്കി ഇരുന്നു
2. അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പിലെ സഖ്യങ്ങളും അടവുനയവും സംബന്ധിച്ച് ഇന്ന് ചേരുന്ന നിര്‍ണ്ണായക പോളിറ്റ് ബ്യൂറോയില്‍ തീരുമാനം ആവും. ബംഗാളില്‍ കോണ്‍ഗ്രസും ആയുള്ള ധാരണയ്ക്ക് അപ്പുറം ഒന്നിച്ചുള്ള പ്രചരണം കൂടി ആവശ്യമാണെന്ന് പി.ബിയില്‍ ബംഗാള്‍ ഘടകം. ഇതു സംബന്ധിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ബംഗാളില്‍ നിന്നുള്ള പിബി അംഗങ്ങളുമായി പ്രത്യേകം ചര്‍ച്ച നടത്തി 3. തമിഴ്നാട്ടിലും ആന്ധ്രയിലും സഖ്യം സംബന്ധിച്ച് ധാരണ ആയിട്ടുണ്ട് എങ്കിലും എത്ര സീറ്റുകളില്‍ മത്സരിക്കും എന്നതില്‍ തീരുമാനമായിട്ടില്ല. പല സംസ്ഥാനങ്ങളിലും സഖ്യം ഉണ്ടാക്കുന്ന പാര്‍ട്ടികളുമായി ചര്‍ച്ച പുരോഗമിക്കുന്നുണ്ട് എങ്കിലും മത്സരിക്കുന്ന സീറ്റുകളിലാണ് വ്യക്തത ഇല്ലാത്തത്. പ്രചരണരംഗത്ത് അടക്കം കോണ്‍ഗ്രസുമായി സഹകരിക്കണം എന്നും എങ്കില്‍ മാത്രമേ താഴേ തട്ടിലെ പ്രവര്‍ത്തകര്‍ക്ക് ഇടയിലും വോട്ടര്‍മാര്‍ക്കിടയിലും പ്രയോജനം ലഭിക്കൂ എന്നാണ് ബംഗാള്‍ ഘടകം ചൂണ്ടിക്കാണിക്കുന്നത് 4. യൂത്ത് ലീഗ് അധ്യക്ഷന്‍ പി.കെ ഫിറോസിന് എതിരെ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി ഡി.ജി.പി ലോക്നാഥ് ബെഹ്റ. നടപടി, വ്യാജരേഖ ചമച്ചു എന്ന ജെയിംസ് മാത്യു എം.എല്‍.എയുടെ പരാതിയില്‍. അന്വേഷണ ചുമതല, കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ സഞ്ജയ് കുമാര്‍ ഗരുഡിന്. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ നിയമനത്തിന് എതിരെ ജെയിംസ് മാത്യു എം.എല്‍.എ മന്ത്രി എ.സി മൊയ്ദീന് നല്‍കിയ പരാതി എന്ന പേരില്‍ ഒരു കത്ത് ഫിറോസ് പ്രദര്‍ശിപ്പിച്ചിരുന്നു 5. ഈ കത്ത് വ്യാജമായി നിര്‍മ്മിച്ചത് എന്ന് ആരോപിച്ച് ആയിരുന്നു എം.എല്‍.എയുടെ പരാതി. ജയിംസ് മാത്യു എം.എല്‍.എ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി ഡി.ജി.പിക്ക് കൈമാറുക ആയിരുന്നു. ശാസ്ത്രീയ പരിശോധന അടക്കം നടത്തി ആവും കത്തിന്റെ നിജസ്ഥിതി കണ്ടെത്തുക എന്ന് പൊലീസ് 6. താന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഐ.എം. വിജയന്‍. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആളായി അറിയപ്പെടാന്‍ താത്പര്യം ഇല്ല. എല്ലാ രാഷ്ട്രീയ കക്ഷികളുമായും തനിക്ക് നല്ല ബന്ധം. കോണ്‍ഗ്രസ് നേതാക്കള്‍ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തി ഇരുന്നു എന്നും വിജയന്‍. പ്രതികരണം, കോണ്‍ഗ്രസിലൂടെ ഐ.എം. വിജയന്‍ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ച സാഹചര്യത്തില്‍ 7. കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ചര്‍ച്ച ഐ.എം. വിജയന്‍ സ്ഥിരീകരിച്ചതിന് പിന്നാലെ പ്രസ്താവന തള്ളി കെ.പി.സി.സി. വിജയനോട് മത്സരിക്കണം എന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ല എന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. അതിനിടെ, തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ലെന്ന് ഉമ്മന്‍ചാണ്ടിയും. മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചു. കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം സുധീരനെ ചാലക്കുടിയില്‍ മത്സരിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് നീക്കം നടത്തുന്നതായും വിവരം. ഇതിനായി സുധീരനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. 8. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പൂര്‍ത്തിയാക്കി. കണ്ണൂരില്‍ കെ.സുധാകരനും, ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും സ്ഥാനാര്‍ഥിയാകാന്‍ സാധ്യത ഏറെ. വടകര, വയനാട്, കാസര്‍ഗോട് എന്നിവിടങ്ങളില്‍ സ്ഥാനാര്‍ഥികള്‍ ആരെന്നതില്‍ തീരുമാനം ആയിട്ടില്ല 9. റഫാല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ നിരീക്ഷണവുമായി നയതന്ത്ര വിദഗാധര്‍. രാജ്യത്തെ പ്രതിരോധ ഇടപാടുകളില്‍ പ്രധാനമന്ത്രി ഇടപെടുന്നത് അസാധാരണം. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര വിഷയങ്ങള്‍ വന്നാല്‍ മാത്രമേ പ്രധാനമന്ത്രി ഇടപെടാറുള്ളൂ. റഫാലില്‍ അത്തരം ഒന്ന് ചൂണ്ടിക്കാട്ടാന്‍ കേന്ദ്രത്തിന് ആവുന്നില്ല 10. ദേശീയ സുരക്ഷാ കൗണ്‍സില്‍ അധ്യക്ഷനെന്ന നിലയില്‍ പ്രധാനമന്ത്രി ഒരു പ്രതിരോധ കരാറിന്റെ വിശദാംശങ്ങള്‍ തേടിയതില്‍ തെറ്റില്ലെന്നാണ് നിര്‍മല സീതാരാമന്റെ വാദം. എന്നാല്‍ പ്രതിരോധ സാമഗ്രികള്‍ വാങ്ങുന്നതിന് ആയുള്ള നടപടി ക്രമങ്ങള്‍ പ്രകാരം ഇതില്‍ തെറ്റുണ്ട്. സാങ്കേതികവശം ,വില എന്നീ രണ്ട് കാര്യങ്ങളിലാണ് ഉല്‍പാദക കമ്പനിയുമായി ധാരണയില്‍ എത്തേണ്ടത്. 11. 2015-ല്‍ പ്രധാനമന്ത്രി നടത്തിയ ഫ്രാന്‍സ് യാത്രയില്‍ പൊതു വിഷയങ്ങള്‍ മാത്രമാവും ചര്‍ച്ചയാവുക എന്നാണ് വിദേശകാര്യ മന്ത്രാലയവും പറഞ്ഞിരുന്നത്. എന്നാല്‍ ഫ്രഞ്ച് പ്രസിഡന്റുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം നരേന്ദ്ര മോദി റഫാല്‍ കരാര്‍ പ്രഖ്യാപിച്ചു. ചട്ടങ്ങള്‍ ലംഘിച്ചുള്ള ഈ നീക്കങ്ങളോടുള്ള വിയോജിപ്പാണ് പ്രതിരോധ മന്ത്രാലയത്തിന്റെ കത്തിലൂടെ വ്യക്തമായത്. ഇനി കേന്ദ്രസര്‍ക്കാര്‍ നല്‍കേണ്ടത്, എന്തിനായിരുന്നു പ്രധാനമന്ത്രിയുടെ ഈ ഇടപെടല്‍ എന്ന ചോദ്യത്തിനുള്ള ഉത്തരം 12. വെനസ്വേലയുടെ ആഭ്യന്തര വിഷയത്തില്‍ അമേരിക്ക ഇടപെട്ടാല്‍ തിരിച്ചടിക്കും എന്ന് മാര്‍ക്സിസ്റ്റ് സായുധ പാര്‍ട്ടി ഇ.എല്‍.എന്‍. യു.എസ് വെനസ്വേല പ്രസിഡന്റ് മദൂറോക്കെതിരെ സൈനിക നടപടി സ്വീകരിച്ചാല്‍ ശക്തമായി തിരിച്ചടിക്കും എന്ന് മുന്നറയിപ്പ്. ടെലിഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ ആണ് ഇ.എല്‍.എനിന്റെ മുന്നറിയിപ്പ് 13. വെനിസ്വേലയില്‍ യു.എസ് രാഷ്ട്രീയ നേട്ടമാണ് ആഗ്രഹിക്കുന്നത് എന്നും കൊളംബിയന്‍ പട്ടാളം പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടണമെന്നും അഭിമുഖത്തില്‍ ഇ.എല്‍.എന്‍ കമാന്‍ഡര്‍ പാബ്ലോ ബെല്‍ട്രാന്‍. പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് നീട്ടിവെച്ച് അധികാരത്തിലുള്ള മദൂറോയെ നീക്കം ചെയ്യാനാണ് യു.എസിന്റെ നീക്കം. വേണ്ടിവന്നാല്‍ വെനിസ്വേലയില്‍ സൈനിക നടപടി സ്വീകരിക്കുമെന്ന് ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു. വെനിസ്വേലയില്‍ സൈനിക നടപടി സ്വീകരിച്ചാല്‍ മറ്റൊരു വിയറ്റ്നാമിന് ലോകം സാക്ഷിയാകുമെന്നായിരുന്നു മദൂറോയുടെ മറുപടി