messenger

2018 ന്റെ തുടക്കത്തിൽ ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ് ഫേസ്ബുക്ക് മെസഞ്ചറിൽ ഉണ്ടായിരുന്ന പഴയ സന്ദേശങ്ങൾ രഹസ്യമായി നീക്കം ചെയ്യ്ത കാര്യം കമ്പനി വെളിപ്പെടുത്തിയിരുന്നു. മിക്ക ഉപയോക്താക്കൾക്കും അവരുടെ ഇൻബോക്സിൽ നിന്നും സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യതാൽ പോലും സ്വീകർത്താവിന്റെ ഇൻബോക്സിൽ ആ സന്ദേശങ്ങൾ തുടർന്നും ലഭ്യമാകുമെന്നത് ഒരു സ്ഥിരസംഭവമാണ്.

ഒരാൾക്ക് മെസേജ് അയച്ച് കഴിഞ്ഞ ശേഷം വേണ്ടായിരുന്നു എന്ന് തോന്നാറില്ലേ..?​ അയച്ച മെസേജ് തിരിച്ച് പിടിക്കാൻ കഴിയാതെ ഫേസ്ബുക്കിൽ പലരും വിഷമിക്കാറുണ്ട്. അതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ ഫേസ്ബുക്ക്. വാട്സാപ്പിലെ പോലെ ഇനി ഫേസ്ബുക്ക് മെസഞ്ചറിലും അയച്ച മെസേജുകൾ തിരിച്ചെടുക്കാം. അതിനായി കമ്പനി 'അൺസെന്റ്' ഫീച്ചർ ഫേസ്ബുക്ക് മെസഞ്ചറിൽ അവതരിപ്പിച്ചു.

'666 ' എന്നത് പിശാചിന്റെ നമ്പരോ? പിന്നിലൊരു നിഗൂഢതയുണ്ട് .....!

ഗ്രൂപ്പ് സന്ദേശങ്ങളിലും സ്വകാര്യ ചാറ്റുകളിലും ഈ സൗകര്യം ഉപയോഗിക്കാൻ സാധിക്കും. വാട്സാപ്പിലെ പോലെ തന്നെ നിങ്ങൾക്ക് മാത്രം മെസേജ് നീക്കം ചെയ്യാം,​ എല്ലാവരിൽ നിന്നും നീക്കം ചെയ്യാം എന്നിങ്ങനെ രണ്ട് ഓപ്ഷനുകളും പുതിയ ഫീച്ചറിൽ ഉണ്ട്. മെസഞ്ചർ ആപ്പിലും ഫേസ്ബുക്കിന്റെ ഡെസ്ക്ടോപ്പ് പതിപ്പിലും ഫീച്ചർ ലഭ്യമാണ്. അയച്ച സന്ദേശങ്ങൾ ഡിലീറ്റ് ചെയ്താൽ വാട്സാപ്പിലെ പോലെ തന്നെ മെസേജ് ഡിലീറ്റഡ് എന്ന് കാണിക്കും.

messenger

ഫേസ്ബുക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പിൽ ഡിലീറ്റ് ഫോർ എവരിവൺ ഫീച്ചർ അവതരിപ്പിച്ചതിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. സന്ദേശങ്ങൾ നീക്കം ചെയ്യാൻ ആദ്യം ഏഴ് മിനിറ്റ് മാത്രമാണ് സമയം നൽകിയിരുന്നത് ഇപ്പോൾ ഒരുമണിക്കൂർ വരെ സന്ദേശങ്ങൾ നീക്കം ചെയ്യാൻ സാധിക്കും. ഫേസ്ബുക്കിന്റെ അൺസെന്റ് ഫീച്ചറിൽ നിലവിൽ 10മിനിറ്റാണ് സന്ദേശങ്ങൾ പിൻവലിക്കാൻ സാധിക്കുക. സമയപരിധി കൂടുമോ എന്ന കാര്യം വ്യക്തമല്ല. മെസഞ്ചറിന്റെ പുതിയ അപ്ഡേഷനിലാണ് പുതിയ ഫീച്ചർ ലഭിക്കുക.