ട്രോളന്മാരുടെ എക്കാലത്തെയും ഇഷ്‌ടതാരമാണ് നടൻ സലിം കുമാർ. ഒരു പക്ഷേ ട്രോളുകളിലൂടെ മലയാളികളെ ഇത്രയധികം ചിരിപ്പിച്ച മറ്റൊരു നടനില്ലെന്നു തന്നെ പറയണം. ഇപ്പോഴിതാ ട്രോളന്മാർക്ക് സ്വയം അവസരമൊരുക്കി ഒരു ചിത്രം ഷെയർ ചെയ്‌തിരിക്കുകയാണ് താരം. ഒപ്പം ആരെന്നല്ലോ ബോളിവുഡിന്റെ സൂപ്പർ ഹോട്ട് സണ്ണി ലിയോൺ തന്നെ. പരസ്‌പരം വിരൽ ചൂണ്ടി നിൽക്കുകയാണ് രണ്ടു പേരും. സണ്ണിയുടെ പുതിയ ചിത്രമായ രംഗീലയിൽ സലിം കുമാറും അഭിനയിക്കുന്നുണ്ട്. ഇതിന്റെ ലൊക്കേഷൻ ചിത്രമാണ് അദ്ദേഹം ഫേസ്ബുക്കിൽ ആരാധകരുമായി പങ്കുവച്ചത്.
എന്നാൽ നമ്മുടെ മല്ലൂസ് അല്ലേ. കമന്റും ട്രോളുമൊക്കൊയി അവരതങ്ങ് ആഘോഷിക്കുകയാണ്. 'ഭവാനി മനസു വച്ചാൽ ഈ കലവറ നമുക്കൊരു മണിയറ ആക്കാം....', 'കുട്ടി എന്ത് ചെയ്യുന്നു... അമ്മയെ സഹായിക്കുന്നു...' എന്നിങ്ങനെ പോകുന്നു കമന്റുകൾ. മമ്മൂട്ടിക്കൊപ്പം മധുരരാജയിൽ സണ്ണഇ അഭിനയിക്കുന്ന വാർത്തയും ചിത്രങ്ങളുമെല്ലാം പുറത്തു വന്നിരുന്നു. എന്നാൽ മമ്മൂട്ടിക്കല്ല കോളടിച്ചത് സലിമേട്ടനാണെന്നാണ് ആരാധകർ പറയുന്നത്.
സന്തോഷ് നായരാണ് രംഗീലയുടെ സംവിധായകൻ. ഗോവയാണ് പ്രധാന ലൊക്കേഷൻ. ബാക്ക് വാട്ടർ സ്റ്റുഡിയോയുടെ ബാനറിൽ ജയലാൽ മേനോനാണ് ചിത്രം നിർമ്മിക്കുന്നത്.