benny-behnan-

തിരുവനന്തപുരം: സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനവുമായി യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ രംഗത്ത്. സത്യം പറയുന്നവരെ സംഘിയാക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് ബെന്നി ബെഹനാൽ പറഞ്ഞു. എൻ.എസ്.എസിനെതിരെ സി.പി.എം പ്രയോഗിക്കുന്നത് ഈ നയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കേരളത്തിലെ സാമുദായിക സംഘടനകൾക്ക് രാഷ്ട്രീയ അഭിപ്രായങ്ങൾ പറയാനുള്ള അവകാശമുണ്ട്. അവയിൽ യു.ഡി.എഫിന് യോജിക്കാവുന്നതിനോട് സഹകരിക്കുമെന്നും ബെന്നി ബെഹനാൻ പറഞ്ഞു . അതേസമയം,​ കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ഉറപ്പിക്കേണ്ടെന്നും മത്സരിക്കില്ല എന്ന് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ബെന്നി ബെഹനാൻ വ്യക്തമാക്കി.