snake-master

തിരുവനന്തപുരം, ബാലരാമപുരത്തിനടുത്ത് ആട്ടരമൂല എന്ന സ്ഥലത്ത് നിന്ന് രാവിലെ തന്നെ വാവയ്ക്ക് കോൾ എത്തി. മീൻ പിടിക്കാൻ ഉപയോഗിച്ച വലയിൽ രണ്ട് പാമ്പുകൾ. ഏത് ഇനം പാമ്പ് ആണെന്ന് നാട്ടുകാർക്ക് അറിയില്ല, ഇത് വരെ ഇങ്ങനെ ഒരു പാമ്പിനെ കണ്ടിട്ടില്ല. എന്തായാലും വാവ ഉടനെ സ്ഥലത്തെത്തി. അപ്പോഴാണ് യഥാർത്ഥ കാര്യം അറിയുന്നത്. തോട്ടിൽ മീൻ പിടിക്കാൻ ഇട്ട വലയിൽ കുരുങ്ങിയ മീനുകളെ എടുക്കുന്ന സമയത്താണ് പാമ്പുകളെ കണ്ടത്. രണ്ട് വ്യത്യസ്ഥ ഇനം പാമ്പുകൾ.

തോട്ടിൽ ഇറങ്ങിയ വാവ വലയിൽ രണ്ട് പാമ്പുകളും ഉണ്ടോ എന്ന് ആദ്യം ഉറപ്പ് വരുത്തി. കണ്ടം പാമ്പ് എന്ന് വിളിക്കുന്ന പാമ്പാണ് (ഇംഗ്ലീഷിലെ നാമം ഡോക് ഫെയ്സ് സ്മൂത്ത് വാട്ടര്‍ സ്‌നേക്ക്). ഇപ്പോൾ ഇതിനെ പുതിയ ഒരു പേരിലും അറിയപ്പെുന്നു, ഐറിക് ജോണി. നിരവധി തവണ വാവയ്ക്ക് ഈ പാമ്പിനെ കിട്ടിയിട്ടുണ്ട് എങ്കിലും ആദ്യമായാണ് രണ്ട് പാമ്പുകളെ ഒരുമിച്ച് കിട്ടുന്നത് അതും വലയിൽ കുരുങ്ങിയ നിലയിൽ.

ഇവ വെള്ളത്തിലാണ് കൂടുതലായി വസിക്കുന്നത് മീനുകളാണ് ഇഷ്ട ഭക്ഷണം. കടിക്കുന്ന പാമ്പുകൾ ആണെങ്കിലും ആഴത്തിൽ മുറിവേൽപ്പിക്കില്ല, മാത്രമല്ല മനുഷ്യന് അപകടവും ഇല്ല. കുറേ നേരത്തെ ശ്രമഫലമായി ഒരു പാമ്പിനെ വലയിൽ നിന്ന് രക്ഷിച്ചു. അത് പെൺ പാമ്പാണ്. അടുത്ത പാമ്പിനെ രക്ഷിക്കാനുള്ള ശ്രമം വാവ തുടർന്നു. അത് ആൺ പാമ്പാണ്. വംശ നാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ പാമ്പുകളെ രക്ഷപ്പെടുത്തുന്ന കാഴ്ച്ചയും, പാമ്പുകളെ കുറിച്ചുള്ള പുതിയ അറിവുകളുമായി എത്തുന്നു. സ്‌നേക്ക് മാസ്റ്റർ ഈ എപ്പിസോഡ്.