guava-health-benefits-

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഉത്തമ ഫലമായ പേരയ്‌ക്ക പ്രമേഹത്തെ പ്രതിരോധിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും മികച്ചതാണ്. തൊലി കളയാത്ത പേരയ്‌ക്ക ദിവസവും കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കും. പേരയ്‌ക്കയുടെ ഇലയും പ്രമേഹത്തിന് ഔഷധമാണ്. ഇതിനായി ദിവസവും ഉണക്കിപ്പൊടിച്ച പേരയില ചേർത്ത് തിളപ്പിച്ച വെള്ളം കുടിക്കുക.

ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നതിലും പേരക്ക മികച്ച ഫലമാണ്. ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കിയാണ് പേരയ്‌ക്ക ഹൃദയാരോഗ്യം നിലനിറുത്തുന്നത്. രക്തത്തിലെ കൊളസ്‌ട്രോളിന്റെ തോത് വർദ്ധിപ്പിക്കുന്ന പേരയ്‌ക്ക രക്തസമ്മർദ്ദം കുറയ്‌ക്കാനും സഹായിക്കുന്നു.

വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ളതിനാൽ പേരയ്‌ക്ക രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. ദിവസേന ഇത് കഴിക്കുന്നതിലൂടെ മികച്ച രോഗപ്രതിരോധശേഷി കൈവരിക്കാം. ദഹനം മെച്ചപ്പെടുത്തുന്നു,​ ചർമ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും നിലനിറുത്തുന്നു. കാഴ്‌ചശക്തി മെച്ചപ്പെടുത്താനും കഴിവുണ്ട്.

ഗർഭിണികൾ നിർബന്ധമായും കഴിച്ചിരിക്കേണ്ട ഫലമാണിത്. ഇതിലുള്ള വിറ്റാമിൻ ബി 9 അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു.