മോഹൻലാലിനെ വിമർശിച്ചതിനു പുറമെ മറ്റു സൂപ്പർതാരങ്ങൾക്കെതിരെയും പ്രതികരിച്ച് നടി രഞ്ജിനി. ട്രോളുകളിലൂടെ സ്ത്രീകളുടെ അപമാനിക്കുന്ന ആരാധകരെ നിയന്ത്രിക്കാൻ മോഹൻലാൽ മാത്രമല്ല മമ്മൂട്ടിയും നിവിൻ പോളിയും ഫഹദ് ഫാസിലുമടങ്ങുന്ന സൂപ്പർതാരങ്ങളും ശ്രദ്ധിക്കണമെന്ന് രഞ്ജിനി പ്രതികരിച്ചു. ഒരു സ്വകാര്യ ചെയിവിഷൻ ചാനലിനു നൽകിയ അഭിമുഖത്തിലാണ് അവർ വീണ്ടും പ്രതികരണവുമായി എത്തിയത്.
രഞ്ജിനിയുടെ വാക്കുകൾ-
'എല്ലാ സൂപ്പർ ഹീറോസ്, ലാലേട്ടന് മാത്രമല്ല എല്ലാവരും മമ്മൂക്ക, നിവിൻ പോളി, ഫഹദ് ഫാസിൽ എല്ലാവരും അതിനെതിരായിട്ട് പറയണം. വനിതാ മതിലുമായി സമൂഹം മുന്നോട്ടു പോകുമ്പോഴും സമൂഹമാദ്ധ്യമങ്ങളിലൂടെ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നത് ശരിയല്ല. സ്ത്രീസമത്വത്തിനു വേണ്ടിയാണ് നമ്മൾ അത് ചെയ്‌തത്. അങ്ങനെയിരിക്കുമ്പോൾ ഇങ്ങനത്തെ ട്രേളുകൾ കണ്ടിട്ട് എനിക്ക് വെറുത ഇരിക്കാൻ കഴിയില്ല'. സ്ത്രീകൾക്കു വേണ്ടിയുള്ള നിയമങ്ങൾ ഇന്ത്യയിൽ ശക്തമാണെന്നും രഞ്ജിനി ഓർമ്മിപ്പിച്ചു.
ചിത്രം എന്ന സിനിമയിൽ നിന്നും മോഹൻലാലിന്റെയും രഞ്ജിനിയുടെയും ചിത്രങ്ങൾ ചേർത്തുവെച്ച ട്രോൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് രഞ്ജിനി രംഗത്തെത്തുകയായിരുന്നു.