election

തിരുവനന്തപുരം: നടക്കാനിരിക്കുന്ന ലോക്സഭ തിരഞ്ഞടുപ്പിൽ സിറ്റിംഗ് എം.എൽ.എമാരെ മത്സരിപ്പിക്കേണ്ടെന്ന് കോൺഗ്രസ് തീരുമാനം. മത്സരിക്കുന്ന കാര്യത്തിൽ ആർക്കൊക്കെ ഇളവ് നൽകണമെന്ന കാര്യം രാഹുൽ ഗാന്ധിയാണ് തീരുമാനിക്കുകയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഈ മാസം 18-ന് തെരഞ്ഞെടുപ്പ് ചർച്ചകൾക്ക് സംസ്ഥാനകോൺഗ്രസിൽ തുടക്കമാകും. 25-ന് മുമ്പ് സ്ഥാനാർത്ഥിപ്പട്ടിക നൽകണമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി കെ.പി.സി.സിയ്ക്ക് നിർദേശം നൽകി.