സാവോപോളോ: ബ്രസീലിൽ ഇപ്പോൾ കത്തുന്നത് ഉടുപ്പ് രാഷ്ട്രീയമാണ്. സ്റ്റേറ്റ് പ്രതിനിധിയായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട നാൽപ്പത്തിമൂന്നുകാരി അന പൗള ഡി സിൽവ സത്യപ്രതിജ്ഞാ ചടങ്ങിന് ധരിച്ച ഇറക്കിവെട്ടിയ കഴുത്തുള്ള വസ്ത്രമാണ് പ്രശ്നമായത്. മേലുടുപ്പിനിടയിലൂടെ മാറിടഭംഗി വ്യക്തമായതാണ് യാഥാസ്ഥിതികരെ പ്രകോപിപ്പിച്ചത്.
ഇൗ മാസം ഒന്നിനായിരുന്നു സത്യപ്രതിജ്ഞ.ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് യാഥാത്ഥിതികർ പ്രശ്നമുണ്ടാക്കിയത്. ഒരു ജനപ്രതിനിധിഎല്ലാ അർത്ഥത്തിലും മാതൃകയായിരിക്കണം. അതിനാൽ ഇത്തരത്തിലുള്ള വസ്ത്രംധരിച്ചെത്തിയത് നീതീകരിക്കാനാവില്ലെന്നായിരുന്നു അവരുടെ അഭിപ്രായം. അന മാപ്പുപറയണമെന്നും വിഷയം പാർലമെന്റിൽ ചർച്ച ചെയ്യണമെന്നുംവരെ ചിലർ ആവശ്യപ്പെട്ടു. ചില യുവതുർക്കികളും ഇത് ഏറ്റുപിടിച്ചു.
വിവാദം ചൂടുപിടിച്ചതോടെ മറുപടിയുമായി അന എത്തി. ഒരു ടെലിവിഷൻ അഭിമുഖത്തിലാണ് അന വിമർശകർക്ക് ചുട്ട മറുപടി നൽകിയത്. ''എന്റെ ചുവന്ന ഉടുപ്പിനെപ്പറ്റിയാണ് ഇപ്പോഴത്തെ ചൂടുള്ള ചർച്ച. വിമർശകർ എന്റെ മാറിടവിടവല്ലാതെ മറ്റൊന്നും കണ്ടില്ല. ശ്രദ്ധിച്ചതുമില്ല. എല്ലാ സ്ത്രീകൾക്കും മാറിടമുണ്ട്. എനിക്കുള്ളത് കുറച്ച് വലുതായിപ്പോയി-ഇയായിരുന്നു അനയുടെ മറുപടി. ബ്രസീലിയൻ രാഷ്ട്രീയത്തിലെ ഗ്ളാമർ മുഖമാണ് അനയുടേത്. ആദ്യമായല്ല അവർ ജനപ്രതിനിധിയാകുന്നത്. അക്കാര്യവും അന അഭിമുഖത്തിൽ സൂചിപ്പിക്കുന്നുണ്ട്.
''ആദ്യമായല്ല ഞാൻ ജനപ്രതിനിധി യാവുന്നത്. ജനപ്രതിനിധി എങ്ങനെ പെരുമാറണമെന്ന് എനിക്ക് നന്നായി അറിയാം. ധരിക്കുന്ന വസ്ത്രംനോക്കിയല്ല ഒരാളുടെ പ്രവർത്തനത്തെ വിലയിരുത്തേണ്ടത്. ഏതുവസ്ത്രംധരിക്കണമെന്നത് വ്യക്തികളുടെ ഇഷ്ടമാണ്.-അന പറയുന്നു. സോഷ്യൽ മീഡിയയും അനയ്ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ ആയിരക്കണക്കിന് ഫോളവേഴ്സാണ് അനയ്ക്കുള്ളത്.