ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ഓവിയ. കമലഹാസൻ അതാരകനായി എത്തിയ ബിഗ് ബോസിലൂടെ തെന്നിന്ത്യയിൽ മുഴുവൻ ആരാധകരെ സ്വന്തമാക്കാൻ ഓവിയയ്‌ക്ക് കഴിഞ്ഞു. ഇപ്പോഴിതാ '90 എം.എൽ' എന്ന പുതിയ ചിത്രത്തിലൂടെ ഞെട്ടിച്ചിരിക്കുകയാണ താരം. ഗ്ളാമറിന്റെ അതിപ്രസരവും ലിപ് ലോക്ക് സീനുകളു കൊണ്ട് സമൂഹമാദ്ധ്യമങ്ങളിൽ ട്രെയിലർ വൈറലായി കഴിഞ്ഞു.
എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. നാല് പെൺകുട്ടികളുടെ കഥയാണ് ചിത്രം പറയുന്നത്. എന്നാൽ പോൺ സിനിമകൾ എത്രയോ ഭേദമെന്നാണ് ട്രെയിലർ കണ്ട ശേഷമുള്ള പല കമന്റുകളും. ഇത് തമിഴ് സിനിമാ ഇൻഡസ്ട്രിക്ക് ദോഷം ചെയ്യുമെന്നും വിമർശനം ഉയരുന്നുണ്ട്. ഓവിയയിൽ നിന്നും ഇത്തരത്തിലൊരു ചിത്രം പ്രതീക്ഷിച്ചിരുന്നില്ലെന്നും ഒരു വിഭാഗം ആരാധകർ പറയന്നു.
അനിത ഉദീപ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളിതാരം ആൻസൻ പോളും അഭിനയിക്കുന്നുണ്ട്. മാസൂം, ശ്രീ ഗോപിക, മോനിഷ, തേജ് രാജ് എന്നിവരാണ് മറ്റുതാരങ്ങൾ. അതിഥിതാരമായി ചിമ്പു എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഫെബ്രുവരി 22നാണ് റിലീസ്.