ടോക്കിയോ: ലൈംഗിക സംതൃപ്തിക്കായി യുവതികളുടെ എഴുപതുജോടി ഷൂസുകൾ മോഷ്ടിച്ച നാൽപ്പതുകാരനെ പൊലീസ് അറസ്റ്റുചെയ്തു. കിഴക്കൻ ജപ്പാനിലെ താജേഗിയിലെ മക്കോട്ടോ എൻഡോ എന്നയാളാണ് പിടിയിലായത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ തൊണ്ടിമുതലുകൾ കണ്ടെടുത്തു.
ഉപയോഗിച്ച് പഴകിയ ഷൂസുകൾ മാത്രമായിരുന്നു അടിച്ചുമാറ്റിയിരുന്നത്. അതിൽനിന്നുയരുന്ന ദുർഗന്ധം തനിക്ക് ലൈംഗിക സംതൃപ്തി നൽകിയിരുന്നതായി ഇയാൾ പൊലീസിനോട് പറഞ്ഞു. ഹോസ്റ്റലുകളും വീടുകളും കേന്ദ്രീകരിച്ചായിരുന്നു മോഷണം. മറ്റെന്തെങ്കിലും ആവശ്യത്തിനെന്ന വ്യാജേന എത്തി ഷൂസുമായി കടക്കുന്നതായിരുന്നു രീതി. ദുർഗന്ധം നഷ്ടപ്പെട്ടാൽ ആ ഷൂസുകൾ ഉപേക്ഷിക്കും. സംശയാസ്പദമായ രീതിയിൽ കണ്ടതിന് നേരത്തേ ഒന്നുരണ്ടുതവണ ഇയാൾ പിടിയിലായിരുന്നു.
ഷൂസുകൾ മോഷണംപോകുന്നെന്ന പരാതിയെത്തുടർന്ന് സി.സി.ടി.വി പരിശോധിച്ചത്തോടെയാണ് മോഷ്ടാവിനെ പിടികൂടിയത്. വീട്ടിൽനിന്ന് പിടിച്ചെടുത്ത ഷൂസൂകൾക്ക് ഒരുലക്ഷത്തോളം രൂപ വിലവരുമെന്നാണ് കരുതുന്നത്. ഒരുവർഷത്തിനിടെ മോഷ്ടിച്ചതാണ് ഇവയെന്നാണ് പൊലീസ് പറയുന്നത്.