പസഫിക് സമുദ്രത്തിൽ ഒരു പുതിയ ദ്വീപ് ഉണ്ടായതാണ് ശാസ്ത്രലോകത്തെ ഇപ്പോഴത്തെ ചർച്ച. സാധാരണ സുനാമിയും ഭൂകമ്പവും പോലുള്ള വലിയ പ്രതിഭാസങ്ങൾ ഭൂമിയുടെ ഘടനയെ മാറ്റുമ്പോഴാണ് പ്രദേശങ്ങൾ കടലിനടിയിലാകുന്നതും കടലിൽ നിന്നു വെളിയിലേക്കെത്തുന്നതും.
എന്നാൽ ഇത്തരത്തിലുള്ള വലിയ പ്രതിഭാസങ്ങളൊന്നും ഇല്ലാതെയാണ് ഇപ്പോൾ പസഫിക്കിൽ പുതിയ ദ്വീപ് മുളച്ച് പൊന്തിയിരിക്കുന്നത്. ഹുംഗ ടോംഗ, ഹുംഗ ഹാപയ് എന്നീ ദ്വീപുകളുടെ ഇടയിലായാണ് പുതിയ ദ്വീപ് കടലിൽ നിന്നുയർന്നു വന്നിരിക്കുന്നത്. നാലു വശവും കടലിനാൽ ചുറ്റപ്പെട്ട രീതിയിലല്ല ഈ പുതിയ ദ്വീപ് കാണപ്പെടുന്നത്.
മറിച്ച് ഹുംഗ ടോംഗ, ഹുംഗ ഹാപയ് എന്നീ ദ്വീപുകളെ ബന്ധിപ്പിക്കുന്ന പാലം പോലെയാണ് ഈ കരഭാഗം ഉയർന്നു വന്നിരിക്കുന്നത്. ഹുംഗ ടോംഗ, ഹുംഗ ഹാപയ് എന്നീ ദ്വീപുകൾക്കു നടുവിലെ അഗ്നിപർവതം പൊട്ടിയതാണ് പുതിയ ദ്വീപ് ഉയരാൻ കാരണമെന്നാണ് കരുതുന്നത്. ഇപ്പോൾ ദ്വീപിൽ ധാരാളം ചെടികളും കടൽപക്ഷികളേയും കാണാം. എത്രകാലം വരെയാണ് ദ്വീപിന്റെ ആയുസ് എന്ന് മാത്രം അറിവില്ല.