കൊച്ചി: ആഭ്യന്തര വിദേശ യാത്രകൾക്ക് തയ്യാറെടുക്കുന്നവർക്ക് ആകർഷക ഓഫറുകളുമായി സോമൻസ് ലെഷർ ടൂർ ഫെസ്‌റ്രിവൽ. പ്രമുഖ ടൂർ ഓപ്പറേറ്രിംഗ് കമ്പനിയായ സോമൻസിന്റെ ലെഷർ ടൂർ ഫെസ്‌റ്രിവലിൽ ഇന്ന് ഇരിങ്ങാലക്കുട കല്ലട റിജൻസിയിൽ രാവിലെ പത്തു മുതൽ വൈകിട്ട് ഏഴുവരെ നടക്കും. ഈവർഷം ആഭ്യന്തര - വിദേശ യാത്രകൾ ആലോചിക്കുന്നവർക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ ടൂർ ബുക്ക് ചെയ്യാനുള്ള അവസരമാണ് ഫെസ്‌റ്രിവൽ നൽകുന്നത്. സ്‌പോട്ട് ബുക്കിംഗിലൂടെ നിരവധി ഓഫറുകൾ സ്വന്തമാക്കാം.

ടൂർ ഫെസ്‌റ്രിവലിൽ ബുക്ക് ചെയ്യുന്നവർക്ക് കുറഞ്ഞ നിരക്കിൽ യൂറോപ്പ് ടൂറുകൾ ലഭ്യമാണ്. അമേരിക്കൻ വീസയ്‌ക്കുള്ള ഇന്റർവ്യൂവിന് ചെന്നൈയിൽ സൗജന്യ താമസസൗകര്യം,​ ഭാഗ്യശാലികൾക്ക് സൗജന്യമായി ട്രോളി ബാഗുകളും ട്രാവൽ കിറ്റുകളും എന്നിങ്ങനെയും ഓഫറുകളുണ്ട്. നിലവിലുള്ള ഉപഭോക്താക്കൾക്ക് അധിക കാഷ്ബാക്ക് ഓഫറും ലഭ്യമാണ്. സുഹൃത്തുക്കളെ പരിചയപ്പെടുത്തിയാൽ മറ്ര് ഓഫറുകളും ലഭിക്കും.