നീളൻ തലയുണ്ടായാൽ ബുദ്ധിശക്തി വർദ്ധിക്കുമോ? ഇല്ലെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തലെങ്കിലും തല വലിച്ചുനീട്ടുന്നൊരു സമൂഹവും ലോകത്തുണ്ടായിരുന്നു. 1920ൽ പെറുവിലെ ആർക്കിയോളജിസ്റ്റായ ജൂലിയോ ടെല്ലോ ആണ് പെറുവിലെ പാരകസ് എന്ന സ്ഥലത്തു നിന്ന് അസാധാരണമായ രൂപത്തിലുള്ള തലയോട്ടികൾ കണ്ടെടുത്തത്. പിന്നീട് ഒട്ടേറെ ആർക്കിയോളജിസ്റ്റുകൾ ഇക്കാര്യത്തിൽ പഠനങ്ങൾ നടത്തി. ഇത്തരത്തിലുള്ള നൂറുകണക്കിന് തലയോട്ടികളാണ് കണ്ടെത്തിയത്.
പഴയ ആഫ്രിക്കൻ ഗോത്രവർഗക്കാരായ മക്രോസെഫാലി വംശജർ അവരുടെ കുഞ്ഞുങ്ങളുടെ തല ചെറുപ്രായത്തിൽ തന്നെ പ്രത്യേകം ഉണ്ടാക്കുന്ന ഫ്രെയിമുകൾ അണിയിച്ച് നീട്ടിയെടുക്കുകയായിരുന്നുവെന്നാണ് ഇതിനെ കുറിച്ച് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്.
എ.ഡി 300 -400 കാലഘട്ടത്തിൽ കിഴക്കൻ യൂറോപ്പിൽ താമസിച്ചിരുന്ന ഹ്യുൻസ് എന്ന ഗോത്രവർഗക്കാരും ഇത്തരം ചടങ്ങുകൾ നടത്തിയിരുന്നതായി അറിവുകൾ ലഭിച്ചു.എ.ഡി നൂറു തൊട്ട് 800കൾ വരെ ഈ ആചാരം നിലനിന്നതായാണ് പറയുന്നത്. ഇവർ എന്തിനാണ് ഇങ്ങനെ കുഞ്ഞുങ്ങളുടെ തല വലിച്ചുനീട്ടിയിരുന്നതെന്ന ചോദ്യത്തിലാണ് ബുദ്ധിവികാസമായിരുന്നു ലക്ഷ്യമെന്ന സംശയം ബലപ്പെട്ടത്. എന്നാൽ തലച്ചോറിന്റെ ഘടനയ്ക്ക് മാറ്റം വരാത്തതിനാൽ ബുദ്ധി പതിവിൽ കൂടുതൽ ഉണ്ടാകാനുള്ള സാധ്യത ശാസ്ത്രലോകം തള്ളിക്കളയുന്നു.
ഇറാക്കിലെ ഷനിദാർ ഗുഹയിൽ നിന്ന് കണ്ടെത്തിയ മനുഷ്യരുടെ അവശിഷ്ടങ്ങളിൽ നിന്ന്8000 വർഷങ്ങൾക്ക് മുമ്പ് ഉണ്ടായിരുന്ന പ്രീ നിയോതാലിക് ഹോമോസാപിയൻസിൽ പോലും ഇത്തരം നീളമുള്ള തലയോട്ടികൾ ഉണ്ടായിരുന്നതായി തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്.