ttf

ചെന്നൈ: ഫെയർഫെസ്‌റ്ര് മീഡിയ സംഘടിപ്പിക്കുന്ന ടി.ടി.എഫ് സമ്മർ ടൂറിസം മേളയ്ക്ക് ചെന്നൈയിൽ തുടക്കമായി. ഫെബ്രുവരി പത്തുവരെ നീളുന്ന മേളയിൽ 19 സംസ്ഥാനങ്ങളിൽ നിന്നും എട്ട് രാജ്യങ്ങളിൽ നിന്നുമായി 125 എക്‌സിബിറ്റർമാ പങ്കെടുക്കുന്നുണ്ട്. പതിനായിരത്തിലേറെ സന്ദർശകരെയാണ് മേള പ്രതീക്ഷിക്കുന്നത്. ആതിഥേയരായ തമിഴ്‌നാടിന് പുറമേ കേരളം,​ ലക്ഷദ്വീപ്,​ ഒഡീഷ,​ ആന്ധ്രപ്രദേശ്,​ ഗോവ,​ ഗുജറാത്ത്,​ ഹിമാചാൽ തുടങ്ങിയ സംസ്ഥാനങ്ങൾ ഔദ്യോഗികമായി മേളയുടെ ഭാഗമാണ്.

ആൻഡമാൻ നിക്കോബാർ,​ ജമ്മു കാശ്‌മീർ,​ ഡൽഹി. കർണാടക,​ മേഘാലയ,​ ബംഗാൾ,​ ഉത്തർപ്രദേശ് തുടങ്ങിയവ സംസ്ഥാനങ്ങൾക്ക് പുറമേ നേപ്പാൾ,​ ഭൂട്ടാൻ,​ ജപ്പാൻ,​ മലേഷ്യ, സിംഗപ്പൂർ,​ ബ്രിട്ടൻ,​ ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ടൂർ ഓപ്പറേറ്റർമാരും ഹോട്ടൽ ബ്രാൻഡുകളും മേളയിൽ പങ്കെടുക്കുന്നുണ്ട്. മികച്ച ടൂറിസം കേന്ദ്രങ്ങളും ഹോട്ടലുകളും ആകർഷകമായ പാക്കേജുകളും തിരഞ്ഞെടുക്കാനുള്ള അവസരമാണ് മേള നൽകുന്നത്.