1. തിരഞ്ഞെടുപ്പ് സഖ്യത്തില്‍ നിലപാട് അറിയിച്ച് സി.പി.എം. ദേശീയ തലത്തില്‍ വിശാല സഖ്യം തിരഞ്ഞെടുപ്പിന് ശേഷമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ദേശീയ തലത്തില്‍ സി.പി.എമ്മിന് മുന്നണി ഉണ്ടാകില്ല. തിരഞ്ഞെടുപ്പില്‍ മുഖ്യ ലക്ഷ്യം ബി.ജെ.പിയെ തോല്‍പ്പിക്കുക എന്നത്. മതനിരപേക്ഷ പാര്‍ട്ടികളുമായി ധാരണയുണ്ടാക്കും
2. സംസ്ഥാന തലത്തില്‍ മത്സരിക്കേണ്ട സീറ്റുകളുടെ എണ്ണം കേന്ദ്ര കമ്മിറ്റില്‍ തിരുമാനിക്കും. മാര്‍ച്ച് 3,4 തിയതികളില്‍ കേന്ദ്രകമ്മിറ്റി ചേരും. വനിതാ മതിലിനോട് പ്രതികരിച്ചതിന് കേരളത്തിലെ ജനങ്ങള്‍ക്ക് അഭിവാദ്യം. കേന്ദ്രത്തില്‍ ബദല്‍ സര്‍ക്കാര്‍ രൂപീകരണം ഉറപ്പാക്കും. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുമായി സഖ്യമുണ്ടാകില്ല. റഫാല്‍ ഇടപാടില്‍ ജെ.പി.സി അന്വേഷണം വേണമെന്നും യെച്ചൂരി. സി.പി.എം ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം, ബംഗാളില്‍ സി.പി.എമ്മുമായി സഹകരിക്കാന്‍ കോണ്‍ഗ്രസില്‍ ധാരണയായതോടെ.
3. ബംഗാളില്‍ സി.പി.എമ്മുമായി ധാരണയ്ക്ക് കോണ്‍ഗ്രസ് തീരുമാനം. തൃണമൂലുമായി സഖ്യം വേണ്ടെന്ന എ.ഐ.സി.സി നേതൃയോഗത്തില്‍ ധാരണ. സഖ്യസാധ്യതകള്‍ അടഞ്ഞിട്ടില്ലെന്ന് ബംഗാള്‍ പി.സി.സി അധ്യക്ഷന്‍ സോമന്‍ മിത്ര. ഇത് സംബന്ധിച്ച തീരുമാനം എടുത്തത് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാക്കളുടെയും പി.സി.സി അധ്യക്ഷന്മാരുടെയും യോഗത്തില്‍. ഫെബ്രുവരി 25നകം സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കും
4. തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്നും തീരുമാനം. ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യ സാധ്യത തള്ളാതെ മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസ് നിലപാട് അറിയിച്ചത് ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിലും കോണ്‍ഗ്രസുമായി ഒന്നിച്ച് നില്‍ക്കണമെന്ന് ഇന്നലെ സി.പി.എം ബംഗാള്‍ ഘടകം നേതാക്കള്‍ ആവശ്യം ഉന്നയിച്ചതിന് പിന്നാലെ. തിരഞ്ഞെടുപ്പില്‍ റഫാല്‍ മുഖ്യ ആയുധമാക്കാനും യോഗത്തില്‍ തീരുമാനം
5. കേരളത്തില്‍ യു.ഡി.എഫിന് അനുകൂല സാഹചര്യമെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ സിറ്റിംഗ് എം.എല്‍.എമാര്‍ മത്സരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒഴിവാക്കാന്‍ ആകാത്ത സാഹചര്യമുണ്ടെങ്കില്‍ രാഹുല്‍ ഗാന്ധി തീരുമാനം എടുക്കും. ഒരേ കുടുംബത്തില്‍ നിന്ന് ഒരു സ്ഥാനാര്‍ത്ഥി മതി. 18ന് കേരളത്തില്‍ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക് തുടക്കമാകും. സിറ്റിംഗ് എം.പിമാര്‍ക്ക് മത്സരിക്കാമെന്നും രാഹുല്‍ അധ്യക്ഷനായ യോഗത്തിന് ശേഷം രമേശ് ചെന്നിത്തല
6. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് ആശ്വാസം. കന്യാസ്ത്രീകള്‍ക്ക് കുറവിലങ്ങാട് മഠത്തില്‍ തുടരാന്‍ അനുമതി ലഭിച്ചതായി സിസ്റ്റര്‍ അനുപമ. ജലന്ധര്‍ രൂപതയുടെ ചുമതലയുള്ള ബിഷപ്പ് ആഗ്നല്ലോ ഗ്രേഷ്യസ് ആണ് അനുമതി നല്‍കിയത്. കേസ് തീരുന്നത് വരെ കുറവിലങ്ങാട് മഠത്തില്‍ തുടരാം. നീതി കിട്ടുന്നത് വരെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും കോട്ടയത്ത് നടന്ന പ്രതിഷേധ പരിപാടിയില്‍ സിസ്റ്റര്‍ അനുപമ
7. അതിനിടെ, സേവ് അവര്‍ സിസ്റ്റേഴ്സിന്റെ നേതൃത്വത്തില്‍ കോട്ടയത്ത് ബിഷപ്പിന് എതിരെ കന്യാസ്ത്രീമാര്‍ നടത്തിയ പ്രതിഷേധ കണ്‍വെന്‍ഷന് നേരെ പ്രതിഷേധം. കാത്തലിക്ക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അനുകൂലിക്കുന്നവരാണ് പ്രതിഷേധം നടത്തിയത്
8. യൂത്ത് ലീഗ് അധ്യക്ഷന്‍ പി.കെ ഫിറോസിന് എതിരെ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി ഡി.ജി.പി ലോക്നാഥ് ബെഹ്റ. നടപടി, വ്യാജരേഖ ചമച്ചു എന്ന ജെയിംസ് മാത്യു എം.എല്‍.എയുടെ പരാതിയില്‍. അന്വേഷണ ചുമതല, കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ സഞ്ജയ് കുമാര്‍ ഗരുഡിന്. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ നിയമനത്തിന് എതിരെ ജെയിംസ് മാത്യു എം.എല്‍.എ മന്ത്രി എ.സി മൊയ്ദീന് നല്‍കിയ പരാതി എന്ന പേരില്‍ ഒരു കത്ത് ഫിറോസ് പ്രദര്‍ശിപ്പിച്ചിരുന്നു
9. ഈ കത്ത് വ്യാജമായി നിര്‍മ്മിച്ചത് എന്ന് ആരോപിച്ച് ആയിരുന്നു എം.എല്‍.എയുടെ പരാതി. ജയിംസ് മാത്യു എം.എല്‍.എ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി ഡി.ജി.പിക്ക് കൈമാറുക ആയിരുന്നു. ശാസ്ത്രീയ പരിശോധന അടക്കം നടത്തി ആവും കത്തിന്റെ നിജസ്ഥിതി കണ്ടെത്തുക എന്ന് പൊലീസ്
10. അതിനിടെ, ബന്ധു നിയമന വിവാദത്തില്‍ ആരോപണ വിധേയനായ മന്ത്രി കെ.ടി ജലീലിനെ പുറത്താക്കും വരെ സമരം എന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ജലീലിനെ മാറ്റി നിറുത്തിയുള്ള അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണം. സി.പി.എം എന്‍.എസ്.എസിനെ അപമാനിച്ചു. സാമുദായിക സംഘടനയുടെ എല്ലാ ആവശ്യങ്ങളും കോണ്‍ഗ്രസ് നിറവേറ്റിയിട്ടുണ്ട് എന്നും മുല്ലപ്പള്ളി
11. റഫാല്‍ കരാറിനായി പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തരമായി ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്തു വന്നതിന് പിന്നാലെ ബി.ജെ.പി ക്കെതിരെ വിമര്‍ശനവുമായി ശിവസേന. റഫാലിനെ പിന്തുണയ്ക്കുന്നവരെല്ലാം ദേശസ്‌നേഹികളും അതില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരെല്ലാം ദേശവിരുദ്ധരുമാകുന്ന സ്ഥിതിയാണെന്ന് ശിവസേന മുഖപത്രമായ സാമ്നയില്‍ കുറ്റപ്പെടുത്തല്‍. റഫാലില്‍ തൃപ്തികരമായ മറുപടി കിട്ടുന്നത് വരെ ഓരോ ഇന്ത്യാക്കാരനും ഇതില്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കും എന്നും മുഖ പ്രസംഗത്തില്‍ പരാമര്‍ശം.
12. സത്യമേവ ജയതേ എന്ന മുദ്രാ വാക്യമാണ് രാജ്യത്തെ നിലനിര്‍ത്തുന്നത്. പ്രതിപക്ഷം മരിച്ചാലും സത്യം എപ്പോഴും ജീവനോടെയുണ്ടാകും. മോദി പാര്‍ലമെന്റില്‍ റഫാല്‍ കരാറിനെ ന്യായീകരിച്ചതിന്റെ തൊട്ടടുത്ത ദിവസം ഹിന്ദു ദിനപത്രം, കരാറിലെ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ തെളിയിക്കുന്ന രേഖ പുറത്തുവിട്ടിരുന്നു