kt-jaleel-

കോഴിക്കോട് : ഭരണഘടനയുണ്ടെങ്കിലേ വിശ്വാസം നിലനിറുത്താൻ സാധിക്കുകയുള്ളൂവെന്ന് മന്ത്രി കെ.ടി. ജലീൽ പറഞ്ഞു.

സുന്നി മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച വഖഫ് സമ്മേളനം ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വാസം ഭരണഘടനയ്‌ക്ക് മുകളിലാണെന്ന വാദം തെറ്റാണ്.

വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ബാബ്റി മസ്‌ജിദ് തകർത്തത്. ഭരണഘടനയിൽ വിശ്വസിക്കുന്ന മതേതര സമൂഹം മസ്‌ജിദ് നിലനിൽക്കണമെന്നാണ് ആഗ്രഹിച്ചത്.

രാജ്യത്തെ വർഗീയവാദികളുടെ കേന്ദ്രമാക്കി മാറ്റാൻ ചിലർ ശ്രമിക്കുകയാണ്. പരസ്പര സഹകരണമാണ് നമുക്ക് ആവശ്യം. പ്രളയകാലത്ത് കേരളം ഇത് തെളിയിച്ചതാണ്. മുത്തലാഖ് ബില്ലിൽ ഒട്ടേറെ ചതിക്കുഴികൾ ഉണ്ട്. വഖഫ് ബോർഡ് പ്രവർത്തനത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തും. പുതിയ ബോർഡ് എട്ട് മാസത്തിനുള്ളിൽ നിലവിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.