rajnath-singh-

പാട്ന: ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുന്ന ദിവസം അതിവിദൂരമല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. എന്നാൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ മാത്രമേ അത് സംഭവിക്കൂവെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ബീഹാറിലെ ആദിവേശൻ ഭവനിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വമർശിക്കാം എന്നാൽ അദ്ദേഹത്തിന്റെ ആത്മാർത്ഥതയെ ചോദ്യം ചെയ്യാൻ ആർക്കും കഴിയില്ലെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. കഴിഞ്ഞ അഞ്ചുവർഷങ്ങളിൽ മോദി ജനങ്ങൾക്കായി ഒത്തിരി കാര്യങ്ങൾ ചെയ്തു. ഇനിയും അദ്ദേഹം ജനങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.