മലയാള സിനിമാ മേഖലയിൽ ഏറെ തരംഗം സൃഷ്ടിച്ച ചിത്രമാണ് വെെശാഖ് സംവിധാനം ചെയ്ത പുലിമുരുകൻ. 2016 ഒക്ടോബർ 7 ന് റിലീസ് ചെയ്ത ചിത്രം ഒരു മാസം കൊണ്ട് തന്നെ 100 കോടി കളക്ഷൻ നേടിയിരുന്നു. അന്നേവരെ ഉണ്ടായിരുന്ന മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായാണ് ഒരു സിനിമ 100 കോടിക്ക് മുകളിലെത്തുന്നത്. കേരളത്തിൽ മാത്രമല്ല ഗൾഫ് രാജ്യങ്ങളിലും സിനിമ വൻ സാമ്പത്തിക വിജയമായിരുന്നു.
ഉദയകൃഷ്ണയുടെ തിരക്കഥയിൽ പിറന്ന ചിത്രത്തിൽ മോഹൻലാലിന്റെ ഗെറ്റപ്പും ഏറെ ശ്രദ്ധയാകർശിച്ചിരുന്നു. എന്നാൽ സിനിമ റിലീസ് ചെയ്ത് രണ്ടുവർഷം കഴിഞ്ഞിട്ടും പുലിമുരുകൻ ട്രെൻഡ് അവസാനിക്കുന്നില്ല. ഇന്ന് നടന്ന പി.എസ്.സിയുടെ പരീക്ഷയിലും ഇതാവർത്തിച്ചു. നൂറു കോടി ക്ലബിൽ ഇടം നേടിയ ആദ്യ മലയാള ചിത്രം ഏതാണെന്നാണ ചേദ്യമാണ് വന്നത്. നിരവധി തവണയാണ് പുലിമുരുകൻ ഉത്തരമായി വരുന്ന ചോദ്യങ്ങൾ പി.എസ്.സി ആവർത്തിക്കുന്നത്.
ഉദ്യോഗാർത്ഥിക്ക് ഏറ്റവും എളുപ്പത്തിൽ ഉത്തരം ലഭിക്കാനാണ് ആ ചോദ്യങ്ങൾ ആവർത്തിക്കുന്നതെന്ന് കരുതുന്നു. ഒരു 3ഡി ചലച്ചിത്രം ഇരുപതിനായിരത്തിലധികം പേർ ഒരുമിച്ചു കാണുന്നതിന്റെ ഗിന്നസ് റെക്കോർഡും പുലിമുരുകൻ 3ഡി പ്രദർശനത്തിനായിരുന്നു.