car

ന്യൂഡൽഹി: ആഭ്യന്തര പാസഞ്ചർ വാഹന വില്‌പന ജനുവരിയിൽ 1.87 ശതമാനം ഇടിഞ്ഞു. 2.80 ലക്ഷം യൂണിറ്റുകളുടെ വില്‌പനയാണ് കഴിഞ്ഞമാസം നടന്നത്. 2018 ജനുവരിയിൽ വില്‌പന 2.85 ലക്ഷം യൂണിറ്റുകളായിരുന്നു എന്ന് വാഹന നിർമ്മാതാക്കളുടെ കൂട്ടായ്‌മയായ സിയാം വ്യക്തമാക്കി. കാർ വില്‌പന 2.65 ശതമാനം കുറഞ്ഞ് 1.79 ലക്ഷം യൂണിറ്റുകളിലെത്തി.

10.27 ലക്ഷം മോട്ടോർസൈക്കിളുകളാണ് കഴിഞ്ഞമാസം വിറ്റഴിഞ്ഞത്. ഇടിവ് 2.55 ശതമാനം. മൊത്തം ടൂവീലർ വില്‌പന നഷ്‌ടം 5.18 ശതമാനമാണ്. ജനുവരിയിൽ പുതുതായി നിരത്തിലെത്തിയത് 15.97 ലക്ഷം ടൂവീലറുകളാണ്. വാണിജ്യ വാഹന വില്‌പന 2.21 ശതമാനം ഉയർന്ന് 87,​591 യൂണിറ്റുകളായി. രാജ്യത്താകെ എല്ലാ വിഭാഗങ്ങളിലുമായി 20.19 ലക്ഷം വാഹനങ്ങൾ ജനുവരിയിൽ വിറ്റഴിഞ്ഞു. നഷ്‌ടം 4.68 ശതമാനം.