gold

കൊച്ചി: സംസ്ഥാനത്ത് സ്വർണവില മൂന്ന് ദിവസത്തെ നഷ്‌ടയാത്രയ്ക്ക് ശേഷം വീണ്ടും ഉയരുന്നു. പവന് ഇന്നലെ 80 രൂപ വർദ്ധിച്ച് വില 24,​720 രൂപയായി. പത്തുരൂപ ഉയർന്ന് 3,​090 രൂപയാണ് ഗ്രാം വില. കഴിഞ്ഞ നാലിന് പവൻവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 24,​880 രൂപയിൽ എത്തിയിരുന്നു. അന്ന് ഗ്രാംവില 3,​110 രൂപയായിരുന്നു. അന്താരാഷ്‌ട്ര വില ഔൺസിന് 1,​302.11 ഡോളറിൽ നിന്ന് 1,​313.95 ഡോളറിലേക്ക് ഉയർന്നതാണ് സംസ്ഥാനവിലയിലും പ്രതിഫലിച്ചത്.