1. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് ആശ്വാസം. കന്യാസ്ത്രീകള്‍ക്ക് കുറവിലങ്ങാട് മഠത്തില്‍ തുടരാന്‍ അനുമതി ലഭിച്ചതായി സിസ്റ്റര്‍ അനുപമ. ജലന്ധര്‍ രൂപതയുടെ ചുമതലയുള്ള ബിഷപ്പ് ആഗ്നല്ലോ ഗ്രേഷ്യസ് ആണ് അനുമതി നല്‍കിയത്. കേസ് തീരുന്നത് വരെ കുറവിലങ്ങാട് മഠത്തില്‍ തുടരാം. നീതി കിട്ടുന്നത് വരെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും സിസ്റ്റര്‍ അനുപമ 2. പ്രതികരണം, സേവ് അവര്‍ സിസ്റ്റേഴ്ല് ഫോറത്തിന്റെ രണ്ടാംഘട്ട സമരത്തിന്റെ ഭാഗമായി നടന്ന കണ്‍വെന്‍ഷനില്‍. അതിനിടെ, സേവ് അവര്‍ സിസ്റ്റേഴ്സിന്റെ നേതൃത്വത്തില്‍ കോട്ടയത്ത് ബിഷപ്പിന് എതിരെ കന്യാസ്ത്രീമാര്‍ നടത്തിയ പ്രതിഷേധ കണ്‍വെന്‍ഷന് നേരെ പ്രതിഷേധം. കാത്തലിക്ക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അനുകൂലിച്ച് എത്തിയ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി 3. താന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഐ.എം. വിജയന്‍. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആളായി അറിയപ്പെടാന്‍ താത്പര്യം ഇല്ല. എല്ലാ രാഷ്ട്രീയ കക്ഷികളുമായും തനിക്ക് നല്ല ബന്ധം. കോണ്‍ഗ്രസ് നേതാക്കള്‍ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തി ഇരുന്നു എന്നും വിജയന്‍. പ്രതികരണം, കോണ്‍ഗ്രസിലൂടെ ഐ.എം. വിജയന്‍ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ച സാഹചര്യത്തില്‍ 4. കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ചര്‍ച്ച ഐ.എം. വിജയന്‍ സ്ഥിരീകരിച്ചതിന് പിന്നാലെ പ്രസ്താവന തള്ളി കെ.പി.സി.സി. വിജയനോട് മത്സരിക്കണം എന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ല എന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. അതിനിടെ, തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ലെന്ന് ഉമ്മന്‍ചാണ്ടിയും. മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചു. കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം സുധീരനെ ചാലക്കുടിയില്‍ മത്സരിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് നീക്കം നടത്തുന്നതായും വിവരം. ഇതിനായി സുധീരനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു.
5. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പൂര്‍ത്തിയാക്കി. കണ്ണൂരില്‍ കെ.സുധാകരനും, ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും സ്ഥാനാര്‍ഥിയാകാന്‍ സാധ്യത ഏറെ. വടകര, വയനാട്, കാസര്‍ഗോട് എന്നിവിടങ്ങളില്‍ സ്ഥാനാര്‍ഥികള്‍ ആരെന്നതില്‍ തീരുമാനം ആയിട്ടില്ല 6. തിരഞ്ഞെടുപ്പ് സഖ്യത്തില്‍ നിലപാട് അറിയിച്ച് സി.പി.എം. ദേശീയ തലത്തില്‍ വിശാല സഖ്യം തിരഞ്ഞെടുപ്പിന് ശേഷമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ദേശീയ തലത്തില്‍ സി.പി.എമ്മിന് മുന്നണി ഉണ്ടാകില്ല. തിരഞ്ഞെടുപ്പില്‍ മുഖ്യ ലക്ഷ്യം ബി.ജെ.പിയെ തോല്‍പ്പിക്കുക എന്നത്. മതനിരപേക്ഷ പാര്‍ട്ടികളുമായി ധാരണയുണ്ടാക്കും 7. സംസ്ഥാന തലത്തില്‍ മത്സരിക്കേണ്ട സീറ്റുകളുടെ എണ്ണം കേന്ദ്ര കമ്മിറ്റിയില്‍ തിരുമാനിക്കും. മാര്‍ച്ച് 3,4 തിയതികളില്‍ കേന്ദ്രകമ്മിറ്റി ചേരും. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുമായി സഖ്യമുണ്ടാകില്ല. ഇടതുമുന്നണി മത്സരിക്കാത്ത സീറ്റുകളില്‍ ബി.ജെ.പിക്കും തൃണമൂലിനും എതിരായ നിലപാട് സ്വീകരിക്കും. വനിതാ മതിലിനോട് പ്രതികരിച്ചതിന് കേരളത്തിലെ ജനങ്ങള്‍ക്ക് അഭിവാദ്യം. കേന്ദ്രത്തില്‍ ബദല്‍ സര്‍ക്കാര്‍ രൂപീകരണം ഉറപ്പാക്കുമെന്നും യെച്ചൂരി. 8. സി.പി.എം ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം, ബംഗാളില്‍ സി.പി.എമ്മുമായി സഹകരിക്കാന്‍ കോണ്‍ഗ്രസില്‍ ധാരണയായതോടെ. അതേസമയം, ലോകസ്ഭ തിരഞ്ഞെടുപ്പില്‍ എം.എ ബേബി മത്സരിക്കില്ല. പി.ബി അംഗങ്ങളില്‍ മുഹമ്മദ് സലീം മാത്രം മത്സരിക്കും. തീരുമാനം, ബേബി അടക്കമുള്ള മറ്റ് അംഗങ്ങളുടെ കാര്യത്തില്‍ പി.ബി നിര്‍ദേശമില്ലാത്തതിനാല്‍. മത്സരിക്കാന്‍ താത്പര്യമില്ലെന്ന് നേരത്തെ എം.എ ബേബി അറിയിച്ചിരുന്നു 9. ബംഗാളില്‍ സി.പി.എമ്മുമായി ധാരണയ്ക്ക് കോണ്‍ഗ്രസ് തീരുമാനം. തൃണമൂലുമായി സഖ്യം വേണ്ടെന്ന എ.ഐ.സി.സി നേതൃയോഗത്തില്‍ ധാരണ. സഖ്യസാധ്യതകള്‍ അടഞ്ഞിട്ടില്ലെന്ന് ബംഗാള്‍ പി.സി.സി അധ്യക്ഷന്‍ സോമന്‍ മിത്ര. ഇത് സംബന്ധിച്ച തീരുമാനം എടുത്തത് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാക്കളുടെയും പി.സി.സി അധ്യക്ഷന്മാരുടെയും യോഗത്തില്‍. ഫെബ്രുവരി 25നകം സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കും 10. തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്നും തീരുമാനം. ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യ സാധ്യത തള്ളാതെ മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസ് നിലപാട് അറിയിച്ചത് ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിലും കോണ്‍ഗ്രസുമായി ഒന്നിച്ച് നില്‍ക്കണമെന്ന് ഇന്നലെ സി.പി.എം ബംഗാള്‍ ഘടകം നേതാക്കള്‍ ആവശ്യം ഉന്നയിച്ചതിന് പിന്നാലെ. തിരഞ്ഞെടുപ്പില്‍ റഫാല്‍ മുഖ്യ ആയുധമാക്കാനും യോഗത്തില്‍ തീരുമാനം 11. കേരളത്തില്‍ യു.ഡി.എഫിന് അനുകൂല സാഹചര്യമെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ സിറ്റിംഗ് എം.എല്‍.എമാര്‍ മത്സരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒഴിവാക്കാന്‍ ആകാത്ത സാഹചര്യമുണ്ടെങ്കില്‍ രാഹുല്‍ ഗാന്ധി തീരുമാനം എടുക്കും. ഒരേ കുടുംബത്തില്‍ നിന്ന് ഒരു സ്ഥാനാര്‍ത്ഥി മതി. 18ന് കേരളത്തില്‍ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക് തുടക്കമാകും. സിറ്റിംഗ് എം.പിമാര്‍ക്ക് മത്സരിക്കാമെന്നും രാഹുല്‍ അധ്യക്ഷനായ യോഗത്തിന് ശേഷം രമേശ് ചെന്നിത്തല
|