twitter

ന്യൂഡൽഹി: സമൂഹമാദ്ധ്യമങ്ങളിലെ വ്യക്തികളുടെ അവകാശങ്ങൾ നിഷേധിക്കുന്ന വിധത്തിൽ ഇടപെടലുകൾ നടക്കുന്നെന്ന പരാതിയിൽ വിശദീകരണം നൽകാൻ കമ്പനിയുടെ സി.ഇ.ഒ ജാക്ക് ഡോർസെ വിസമ്മതിച്ചു.

സമൂഹമാദ്ധ്യമങ്ങളിലെ വ്യക്തികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് വിവര സാങ്കേതിക വകുപ്പ് രൂപംനൽകിയ പാർലമെന്ററി സമിതിക്കു മുന്നിൽ ഹാജരാകാൻ കമ്പനി സി.ഇ.ഒയും ഉദ്യോഗസ്ഥരും തയ്യാറായില്ല. ബി.ജെ.പി എം.പി അനുരാഗ് താക്കൂറിന്റെ നേതൃത്വത്തിലുള്ള സമിതിക്കു മുൻപാകെ ഏഴിന് ഹാജരാകണമെന്നു കാണിച്ച് ട്വിറ്ററിന് ഔദ്യോഗികമായി സമൻസ് അയച്ചിരുന്നു. എന്നാൽ ഈ യോഗം പിന്നീട് 11ലേക്കു മാറ്റി. ട്വിറ്റർ സി.ഇ.ഒയുടെ ഉൾപ്പെടെ ഉള്ളവരുടെ സൗകര്യം കണക്കിലെടുത്തായിരുന്നു ഇത്. എന്നാൽ വളരെ കുറഞ്ഞ സമയത്തിൽ കൂടിക്കാഴ്ചയ്ക്ക് എത്താൻ സാധിക്കില്ലെന്നായിരുന്നു സി.ഇ.ഒയുടെ  വിശദീകരണം. ട്വിറ്ററിന്റെ തലവൻ നേരിട്ടു ഹാജരാകണമെന്നു കത്തിൽ വ്യക്തമാക്കിയിരുന്നു.