minister-

തിരുവനന്തപുരം: സംസ്ഥാന സ‌ർക്കാറിന്റെ ശ്രീനാരായണഗുരു തീർഥാടന സർക്യൂട്ട് പദ്ധതി കേന്ദ്രസർക്കാർ തട്ടിയെടുത്തതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഏകപക്ഷീയമായാണ് ഉദ്ഘാടനം തീരുമാനിച്ചത്. ശിവഗിരിയിലെ സന്യാസിമാർ ഇതിന് കൂട്ടുനിന്നത് ശരിയായില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എന്നാൽ കണ്ണൂർ വിമാനത്താവളം ഉൾപ്പെടെയുള്ള പദ്ധതികളുടെ ഉദ്ഘാടനത്തിന് തന്നെ ക്ഷണിക്കാത്ത സംസ്ഥാന സ‌ർക്കാറാണ് മാനദണ്ഡങ്ങർ ലംഘിച്ചതെന്ന് പയുന്നതെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം തിരിച്ചടിച്ചു. ഏകപക്ഷീയമായി ഉദ്ഘാടനം തീരുമാനിച്ചതിനെതിരെയും നടത്തിപ്പ് ചുമതല ഐറ്റിഡിസിയെ ഏൽപ്പിച്ചതിലും പ്രതിഷേധിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയതിയിരുന്നു. ഇതിന് പിന്നാലെയാണ് കണ്ണന്താനത്തിനെതിരെ കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തിയത്.

കടകംപള്ളിക്കെതിരെ അൽഫോൺസ് കണ്ണന്താനം രംഗത്തുവന്നു. ഫെഡറൽ തത്വങ്ങൾക്ക് നിരക്കാത്തതായി യാതൊന്നും ചെയ്തിട്ടില്ലെന്നും. സംസ്ഥാന സർക്കാറിന്റെ അനുമതി പദ്ധതിക്ക് ആവശ്യമില്ലെന്നും കണ്ണന്താനം പറഞ്ഞു. ശിവഗിരയിലെ ധ്യാന കേന്ദ്രം ഉൾപ്പെടെ അരുവിപ്പുറം ,​കുന്നുംപുറം,​ ചെമ്പഴന്തിയേയും ബന്ധിപ്പിക്കുന്ന 70 കോടിയുടെ പദ്ധതിയാണ് ശ്രീനാരായണഗുരു തീർഥാടന സർക്യൂട്ട്.