fprex

മുംബയ്: ഇന്ത്യയുടെ വിദേശ നാണയ കരുതൽ ശേഖരം അഞ്ചുമാസത്തെ ഇടവേളയ്‌ക്ക് ശേഷം വീണ്ടും 40,​000 കോടി ഡോളർ കടന്നു. ഫെബ്രുവരി ഒന്നിന് സമാപിച്ച വാരത്തിൽ 206 കോടി ഡോളർ വർദ്ധിച്ച് 40,​024 കോടി ഡോളറാണ് ശേഖരം. റിസർവ് ബാങ്ക് വൻതോതിൽ ഡോളർ വാങ്ങിക്കൂട്ടിയതാണ് നേട്ടമായത്. ജനുവരി 25ൽ വിദേശ നാണയശേഖരം 39,​817 കോടി ഡോളറായിരുന്നു.

2017 ഏപ്രിലിൽ കുറിച്ച 42,​602.8 കോടി രൂപയാണ് വിദേശ നാണയ ശേഖരം കുറിച്ച സർവകാല റെക്കാഡ് ഉയരം. വിദേശ നാണയ ആസ്‌തി,​ കരുതൽ സ്വർണശേഖരം,​ സ്‌പെഷ്യൽ ഡ്രോവിംഗ് റൈറ്ര് (എസ്.ഡി.ആർ)​,​ ഐ.എം.എഫിലെ ശേഖരം എന്നിവ ചേരുന്നതാണ് വിദേശ നാണയ കരുതൽ ശേഖരം. വിദേശ നാണയ ആസ്‌തി ഫെബ്രുവരി ഒന്നിന് 128 കോടി ഡോളർ വർദ്ധിച്ച് 37,​343 കോടി ഡോളർ ആയിട്ടുണ്ട്. കരുതൽ സ്വർശേഖരം 76.49 കോടി ഡോളർ മുന്നേറി 2,​268 കോടി ഡോളറിലുമെത്തി. 147 കോടി ഡോളറാണ് എസ്.ഡി.ആർ. ഐ.എം.എഫിലെ ശേഖരം 265 കോടി ഡോളർ.