കോഴിക്കോട്: ജനമഹായാത്രയുടെ ഭാഗമായി ജില്ലയിലെ ബൂത്ത്, മണ്ഡലം കമ്മിറ്റികൾ സമാഹരിച്ച ഒരു കോടി രൂപ കെ.പി.സി.സിക്ക് കൈമാറി. വൻ ജനപങ്കാളിത്തവും പരിപാടികളുടെ ഏകോപനവും പ്രവർത്തകരുടെ ആവേ
ശവും കൊണ്ട് ശ്രദ്ധേയമായിരുന്നു ജില്ലയിലെ സ്വീകരണങ്ങളെന്ന് മറുപടിപ്രസംഗത്തിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
'എന്റെ ബൂത്ത് എന്റെ അഭിമാനം' എന്ന പുതിയ പ്രവർത്തന ശൈലിയാണ് ഡി.സി.സി സ്വീകരിച്ചത്. ഇതിന്റെ തുടർ നടപടികൾ ഉണ്ടാകുമെന്ന് കെ.പി.സി.സി അദ്ധ്യക്ഷനും ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി. സിദ്ധിഖും പറഞ്ഞു.
സംഘടനാവീഴ്ച വരുത്തിയ കക്കോടി, പുതിയറ മണ്ഡലം കമ്മിറ്റികളെ പിരിച്ചുവിട്ടു. കൃത്യമായ അവലോകനത്തോടുകൂടിയാണ് ഫണ്ട് സ്വരൂപണം നടക്കുന്നത്. ഇത് പൂർത്തീകരിക്കാത്ത ബൂത്തും മണ്ഡലവും ഈ മാസം 25നകം പൂർത്തീകരിക്കണമെന്ന് മുല്ലപ്പള്ളി നിർദ്ദേശിച്ചു.