കോട്ടയം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന പരാതിയുമായി രംഗത്തെത്തിയ കന്യാസ്ത്രീകളെ സ്ഥലം മാറ്രിയ നടപടി റദ്ദാക്കിയിട്ടില്ലെന്ന് ജലന്ധര രൂപത പി.ആർ.ഒ. കന്യാസ്ത്രീ സമൂഹത്തിന്റെ ആഭ്യന്തര വിഷയങ്ങളിൽ രൂപതാ അഡ്മിനിസ്ട്രേറ്റർ ഇടപെടാറില്ലെന്നും കൗൺസിലിനും മദർ ജനറലിനുമാണ് അധികാരമെന്നും രൂപത വാർത്താക്കുറിപ്പിൽ അറിയിച്ചു.
നേരത്തെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി നൽകിയ കേസ് അവസാനിക്കുന്നത് വരെ കുറവിലങ്ങാട്ട് മഠത്തിൽ തുടരാൻ ജലന്ധർരൂപത അനുമതി നൽകിയതായി സിസ്റ്റർ അനുപമ വെളിപ്പെടുത്തിയിരുന്നു. ജലന്ധർരൂപതാ അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ആഗ്‌നലോ ഗ്രേഷ്യസ് പുറത്തിറക്കിയ ഉത്തരവ് ലഭിച്ചതായും സിസ്റ്റർ അനുപമ വ്യക്തമാക്കി. കോട്ടയത്ത് നടക്കുന്ന സേവ് ഔവർ സിസ്റ്റേഴ്സ് പ്രതിഷേധ കൺവെൻഷനിലാണ് സിസ്റ്റർ അനുപമ ഇക്കാര്യം വെളിപ്പെടുത്തിയത്.
സമരത്തിൽ പങ്കെടുത്ത കന്യാസ്ത്രീമാരെ സ്ഥലം മാറ്റിയതിനെതിരെ വലിയ പ്രതിഷേധമാണുണ്ടായത്.
ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീയെയും സാക്ഷികളെയുമാണ് സ്ഥലം മാറ്റിയത്. സിസ്റ്റർ അനുപമ, സി. ജോസഫിൻ, സി. നീന റോസ്, സി. ആൽഫി എന്നിവരും സ്ഥലം മാറ്റപ്പെട്ടവരു
ടെ കൂട്ടത്തിലുണ്ട്. സിസ്റ്റർ അനുപമയെ പഞ്ചാബിലേക്കും മറ്റുള്ളവരെ ഛത്തീസ്ഗഡിലേക്കുമാണ് മാറ്റിയത്.