mm-mani

ഏറ്റുമാനൂർ : പരമ്പരാഗത തൊഴിലായ കള്ള് ചെത്ത് സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിന്റേതെന്ന് മന്ത്രി എം.എം മണി പറഞ്ഞു. കള്ള് ഷാപ്പ് ലൈസൻസി അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഏർപ്പെടുത്തിയ മദ്യനിരോധനം മൂലം ചെത്ത് തൊഴിലാളി മേഖല ഒട്ടേറെ പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നുവെന്നും മന്ത്രി പറഞ്ഞു. അസോസിയേഷൻ രക്ഷാധികാരി ഡോ.സെബാസ്റ്റ്യൻ പോൾ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അജിത് ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.എസ് ജയരാജ് പ്രമേയം അവതരിപ്പിച്ചു. കെ സുരേഷ് കുറുപ്പ് എം.എൽ.എ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്‌തു.തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ധനസഹായം വിതരണം ചെയ്‌തു. സി.പി.എം ജില്ലാ സെക്രട്ടറി വി. എൻ വാസവൻ മുഖ്യപ്രഭാഷണം നടത്തി. വൈക്കം വിശ്വൻ മുതിർന്ന ലൈസൻസികളെയും സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരൻ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു .കേരള സ്റ്റേറ്റ് കള്ള് ചെത്ത് വ്യവസായതൊഴിലാളി ഫെഡറേഷൻ പ്രസിഡന്റ് ടി.കൃഷ്‌ണൻ, വൈസ് പ്രസിഡന്റ് സലിം കുമാർ, കേരള പ്രദേശ് ടോഡി അൻഡ് അബ്‌കാരി മസ്‌ദൂർ സംഘം വൈസ് പ്രസിഡന്റ് കെ.എൻ മോഹനൻ, കള്ള് വ്യവസായി ക്ഷേമനിധി ചീഫ് വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ ദേവരാജൻ, ബിയർ ആൻഡ് വൈൻ അസോസിയേഷൻ സെക്രട്ടറി യു.തിലകൻ, സ്റ്റേറ്റ് അഡ്വൈസർ കെ.റെജി കുമാർ, കേരള ക്ലാസിഫൈഡ് ഹോട്ടൽ ആൻഡ് റിസോർട്‌സ് അസോസിയേഷൻ പ്രസിഡന്റ് കെ.കെ രാധാകൃഷ്‌ണൻ, സ്വാഗത സംഘം കൺവീനർ വി.ആർ വത്സപ്പൻ എന്നിവർ പ്രസംഗിച്ചു.