mla-

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് എം.എൽ.എയെ വെടിവച്ചു കൊന്നു. കൃഷ്ണഗഞ്ജ് മണ്ഡലത്തിലെ എം.എൽ.എ സത്യജിത്ത് ബിശ്വാസ് ആണ് കൊല്ലപ്പെട്ടത്. നദിയ ജില്ലയിലെ ഒരു ഗ്രാമത്തിൽ നടന്ന പൊതുപരിപാടിയിൽ പങ്കെടുത്ത മടങ്ങുമ്പോഴായിരുന്നു ആക്രമണം.

ആക്രണത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. എന്നാൽ ആക്രമണത്തിൽ ഉത്തരവാദിത്തമില്ലെന്ന് ആരോപണം നിഷേധിച്ച് ബി.ജെ.പി സംസ്ഥാന ഘടകം രംഗത്തെത്തി.