im-

തൃശൂർ: വരുന്ന ലോക്സഭാ തിരഞ്ഞടുപ്പിൽ മുൻ ഇന്ത്യൻ ഫുട്ബാൾ താരം ഐ.എം. വിജയൻ മത്സരിക്കുന്നതിനെക്കുറിച്ച് അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇപ്പോൾ വാർത്ത് നിഷേധിച്ച് താരം തന്നെ രംഗത്തെത്തി. ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകാനില്ലെന്നും രാഷ്ട്രീയക്കാരനാകാൻ താത്പര്യമില്ലെന്നും ഐ.എം. വിജയൻ പറഞ്ഞു.

കോൺഗ്രസ് നേതാക്കൾഇതുമായി ബന്ധപ്പെട്ട് പലതവണ ചർച്ചകൾ നടത്തിയിരുന്നെങ്കിലും ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ വക്താവായി അറിയപ്പെടാൻ താത്പര്യമില്ലെന്ന് വിജയൻ പറഞ്ഞതായാണ് റിപ്പോർട്ട്.

എല്ലാ രാഷ്ട്രീയ നേതാക്കളുമായി നല്ല ബന്ധമാണുള്ളത്. ഫുട്‌ബാളും ജോലിയും സിനിമാപ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും വിജയൻ പറഞ്ഞു.