അൻസിൻ, ജയകൃഷ്ണൻ, അഞ്ജന , കല്യാണി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നിക്ക്ൾസൺ പൗലോസ് സംവിധാനം ചെയ്യുന്ന 'മുല്ലപ്പൂ വിപ്ലവം " ഫെബ്രുവരി 15 ന് പ്രദർശനത്തിനെത്തും. ബാബു സ്വാമി, സുരേഷ് ബാബു, മോഹൻ മണലിൽ, ഡോ. റോഷി, അനീഷ് കുമാർ പറമ്പത്ത്, ബാബുരാജ് ,സോന കല്യാണി, ഡോ. സ്വപ്നാബാബുരാജ്, ദിവ്യായശോധരൻ,ശ്വേത രാജ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
ലെജന്റ് ഫിലിംസിന്റെ ബാനറിൽ ബാബുരാജ്, എം.സി. അനീഷ് കുമാർ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റെഫൽ റെമീസ് നിർവഹിക്കുന്നു.അനിൽ ചന്ദ്രശേഖരൻ, നിക്ക്ൾസൺ പൗലോസ് എന്നിവർ തിരക്കഥ, സംഭാഷണമെഴുതുന്നു. കെ. വി. ശബരി മണി, വിജയൻ മീമോസ എന്നിവരുടെ വരികൾക്ക് അനിൽ കുമാർ ചൂലൂർ സംഗീതം നൽകുന്നു. പ്രൊഡക്ഷൻ കൺട്രോളർ: നിജിൽ ദിവാകരൻ, കല: അഷറഫ് കാലിക്കറ്റ്.