ഉണ്ണിമേഖലൻ, അർജ്ജുൻ,വിജിലേഷ്, മാർട്ടിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രജനീഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നട്ടുച്ചനേരം എങ്ങും കൂരാകൂരിരുട്ട് ". സ്ലോ ട്രെയിൻ മൂവീസിന്റെ ബാനറിൽ രാജേഷ് മൂത്തേടൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മൻസിയ, യാമി, പി. ബാലചന്ദ്രൻ, മേജർ രവി, മനോജ് ഗിന്നസ്, പൊന്നമ്മ ബാബു, മഞ്ജു ആർ. സതീഷ്, കൃഷ്ണപ്രഭ എന്നിവർ അഭിനയിക്കുന്നു. എസ്. ശ്രീകുമാർ കഥ, തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മനോജ് നിർവഹിക്കുന്നു. ബീയാർ പ്രസാദ്, ബി. കെ. ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് ഗോപിസുന്ദർ സംഗീതം പകരുന്നു.
പ്രൊജക്ട് ഡിസൈനർ: സതീഷ് കാവിൽക്കോട്ട, കല:സജി പാഞ്ചു,മേക്കപ്പ്: ഹസൻ വണ്ടൂർ, വസ്ത്രാലങ്കാരം: അരുൺ മനോഹർ, സ്റ്റിൽസ്: സാസ് ഹംസ, പരസ്യകല: ജിസ്സൺ പോൾ, എഡിറ്റർ: ലിജോ പോൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കൃഷ്ണകുമാർ.