1. ദേവികുളം സബ് കളക്ടറെ പരസ്യമായി അധിക്ഷേപിച്ച എസ്. രാജേന്ദ്രന്‍ എം.എല്‍.എയോട് വിശദീകരണം തേടുമെന്ന് സി.പി.എം. തെറ്റായ പെരുമാറ്റം ആരുടെ ഭാഗത്തു നിന്ന് ഉണ്ടായാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍. സബ് കളക്ടറോട് എം.എല്‍.എ പെരുമാറിയത് ശരിയായ രീതിയിലാണോ എന്ന് പാര്‍ട്ടി അന്വേഷിക്കുമെന്നും പ്രതികരണം
2. നേരത്തേ, എം.എല്‍.എയെ തള്ളി സി.പി.ഐയും രംഗത്ത് എത്തിയിരുന്നു. അനധികൃത നിര്‍മാണത്തിന് കൂട്ടുനില്‍ക്കുന്നത് അംഗീകരിക്കാനാവില്ല. എം.എല്‍.എയുടേത് പദവിക്ക് യോജിക്കാത്ത വാക്കുകള്‍ ആണെന്നും സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്‍. മൂന്നാറില്‍ കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങള്‍ പരിശോധിക്കുമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനും
3. അതേസമയം, വിവാദത്തില്‍ വിശദീകരണവുമായി സബ്കളക്ടര്‍ രേണു രാജ് രംഗത്ത്. എസ്. രാജേന്ദ്രനെ താന്‍ എന്ന് വിളിച്ചിട്ടില്ല എന്ന് സബ്കളക്ടര്‍. തെറ്റായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ നടപടി എടുക്കും എന്നാണ് പറഞ്ഞത് എന്നും പ്രതികരണം. നേരത്ത ദേവീകുളം സബ്കളക്ടറെ ബോധമില്ലാത്തവള്‍ എന്ന് എസ്. രാജേന്ദ്രന്‍ എം.എല്‍.എ ആക്ഷേപിച്ചിരുന്നു. മൂന്നാറില്‍ പുഴയോരം കയ്യേറിയുള്ള പഞ്ചായത്തിന്റെ കെട്ടിട നിര്‍മ്മാണം തടഞ്ഞത് ആയിരുന്നു എം.എല്‍.എയുടെ ആക്ഷേപത്തിന് കാരണം
4. പശ്ചിമ ബംഗാളിലെ സി.പി.എം- കോണ്‍ഗ്രസ് സഖ്യത്തില്‍ വിശദീകരണവുമായി കെ.പി.സി.സി. ബംഗാളില്‍ മാത്രമല്ല, കേരളത്തിലും സി.പി.എമ്മും ആയി സഹകരിക്കാന്‍ തയ്യാര്‍ എന്ന് പ്രഖ്യാപനം. സി.പി.എം. അക്രമ രാഷ്ട്രീയം അവസാനിപ്പിച്ചാല്‍ അവരുമായി സഹകരിക്കാം എന്നും മുസ്ലീം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യത്തില്‍ മുന്നണിയില്‍ പ്രശ്നം ആവില്ല എന്നും മുല്ലപ്പള്ളി
5. ദേശീയ രാഷ്ട്രീയത്തില്‍ നിലവിലെ സാഹചര്യം ലീഗിന് അറിയാം. അതിനാല്‍ കാര്യങ്ങള്‍ അറിഞ്ഞുള്ള തീരുമാനമാകും ലീഗ് സ്വീകരിക്കുക എന്നും മുല്ലപ്പള്ളി. ലോക്സഭാ തിരഞ്ഞെടുപ്പും മൂന്നാം സീറ്റും ചര്‍ച്ച ചെയ്യാനായി മുസ്ലീം ലീഗ് നേതൃയോഗം ഇന്ന് പാണക്കാട് ചേരാന്‍ ഇരിക്കെ ആണ് മുല്ലപ്പള്ളിയുടെ പ്രതികരണം
6. കുംഭമാസ പൂജകള്‍ക്കായി ശബരിമല നടതുറക്കുന്ന ദിവസങ്ങളില്‍ യുവതികള്‍ സന്ദര്‍ശനം നടത്തിയേക്കാമെന്ന് സംസ്ഥാന ഇന്റലിജന്റ്സ്. ഈ സാഹചര്യത്തില്‍ പ്രതിഷേധങ്ങള്‍ തടയുന്നതിനുളള മുന്‍കരുതല്‍ എടുത്ത് പൊലീസ്. 3000 പൊലീസുകാരെല സുരക്ഷാ ചുമതലകള്‍ക്കായി നിയോഗിക്കും. സന്നിധാനത്ത് പൊലീസ് ആസ്ഥാനം സ്‌പെഷ്യല്‍ സെല്‍ എസ്.പി വി. അജിത്തും ഡി.വൈ എസ്.പി മാരായ പ്രതാപന്‍, പ്രദീപ് കുമാര്‍, എന്നിവരും സുരക്ഷാ ചുമതല വഹിക്കും.
7. പമ്പയില്‍ ടെലി കമ്യൂണിക്കേഷന്‍ എസ്.പി എച്ച്. മജ്ഞു നാഥ്, ഡി.വൈ എസ്.പി മാരായ ഹരികൃഷ്ണന്‍, വി.സുരേഷ് കുമാര്‍ എന്നിവരും നിലയ്ക്കലില്‍ കൊല്ലം കമ്മിഷണര്‍ പി.മധു, ഡി.വൈ എസ്.പി മാരായ സജീവന്‍, ജവഹര്‍ ജനാര്‍ദ് എന്നിവരും മേല്‍ നോട്ടം വഹിക്കും. തുലാ മാസ പൂജകള്‍ക്ക് നട തുറന്നപ്പോഴുണ്ടായ സംഘര്‍ഷ സാധ്യത ഇപ്പോഴില്ല. എന്നാല്‍ കുംഭ മാസ പൂജയ്ക്ക് നട തുറക്കുമ്പോള്‍ യുവതികള്‍ എത്തിയാല്‍ അത് പ്രതിഷേധങ്ങള്‍ക്ക് വഴിവയ്ക്കും എന്നാണ് പൊലീസ് നിഗമനം.
8. സിനിമാ മേഖലയിലെ സംഘടനകളുമായി ചര്‍ച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. സിനിമാ ടിക്കറ്റ് നികുതി വര്‍ധന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും എന്ന് ഉറപ്പ് നല്‍കിയതായി ഫെഫ്ക. സിനിമ വ്യവസായത്തെ ശക്ത ശക്തിപ്പെടുത്തുന്ന തീരുമാനം ഉണ്ടാകും എന്ന് ഉറപ്പ് ലഭിച്ചതായും സംഘടന. സിനിമ മേഖലയിലെ വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ആയാണ് സിനിമാ സംഘടനകള്‍ കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയത്
9. അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ ഒരുമിച്ച് പങ്കെടുത്ത യോഗത്തില്‍ ചലച്ചിത്ര നിര്‍മ്മാണ വിതരണ മേഖലയിലെ പ്രതിനിധികളും പങ്കെടുത്തു.സിനിമ ടിക്കറ്റിന് വിനോദ നികുതി ഏര്‍പ്പെടുത്തിയ ബഡ്ജറ്റ് തീരുമാനവും, സിനിമാ സെറ്റുകളിലെ ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരണവും ആയിരുന്നു പ്രധാന ചര്‍ച്ചാ വിഷയം. അതോടൊപ്പം മലയാള സിനിമാ താരങ്ങള്‍ക്കിടയില്‍ ആഭ്യന്തര കലാപത്തിന് വഴിവെച്ച അമ്മ, ഡബ്ല്യൂ.സി.സി പ്രശ്നങ്ങളും മുഖ്യമന്ത്രിയും സംസ്‌കാരിക മന്ത്രി എ.കെ ബാലനും പങ്കെടുത്ത യോഗത്തില്‍ ചര്‍ച്ചയായതായി വിവരം
10. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റെടുത്ത ശേഷമുള്ള പ്രിയങ്ക ഗാന്ധിയുടെ ആദ്യ പൊതുപരിപാടികള്‍ക്ക് നാളെ ലക്നൗവില്‍ തുടക്കമാകും. കോണ്‍ഗ്രസ് അധ്യക്ഷനും സഹോദരനുമായ രാഹുല്‍ ഗാന്ധിയും പുതുതായി ചുമതലയേറ്റ ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയും പ്രിയങ്കയെ അനുഗമിക്കും. പ്രിയങ്കയെ വരവേല്‍ക്കാന്‍ ഇതിനകം ഉത്തര്‍പ്രദേശിലെ ലക്നൗ ഒരുങ്ങിക്കഴിഞ്ഞു
11. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള പ്രിയങ്കയുടെ നാല് ദിവസത്തെ സന്ദര്‍ശനത്തിന് ആണ് നാളെ തുടക്കം ആവുന്നത്. ലക്നൗവില്‍ വിമാനം ഇറങ്ങിയാല്‍ പാര്‍ട്ടി ഓഫീസ് വരെ നീളുന്ന റോഡ്‌ഷോ, ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുമായും ഭാരവാഹികളുമായും കൂടിക്കാഴ്ച. തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളില്‍ വിവിധ തലത്തിലുള്ള പാര്‍ട്ടി നേതൃത്വവുമായും പ്രവര്‍ത്തകരുമായും കൂടിക്കാഴ്ച. ഇതോടെ പരോക്ഷമായ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ആണ് ഉത്തര്‍പ്രദേശില്‍ തുടക്കമാകുന്നത്
12. 80 ലോക്സഭ സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ 42 സീറ്റുകളാണ് കിഴക്കന്‍ ഉത്തര്‍പ്രദേശിലുള്ളത്. ബി.എസ്.പിയുടെയോ എസ്.പിയുടെയോ ഭാഗമല്ലാതെയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രിയങ്കയുടെ വരവിനെതിരെ ശക്തമായ പ്രചാരണമാണ് ബി.ജെ.പി അഴിച്ചുവിട്ടത്