എല്ലാ അടുക്കളയിലുമുള്ള ഒരു സൗന്ദര്യവർദ്ധക വസ്തുവാണ് മഞ്ഞൾ. പെട്ടെന്നുണ്ടാകുന്ന മുറിവുകൾക്ക് പ്രതിവിധിയായി ഉപയോഗിക്കാം. ഒരു വേദനാസംഹാരിയായും ഉപയോഗിക്കാം. ഷഡ്പദങ്ങളുടേയും മറ്റും കടിയേറ്റ് ഉണ്ടാകുന്ന പ്രശ്നങ്ങൾക്കും പ്രതിവിധിയായി മഞ്ഞൾ ഉപയോഗിക്കാം.
അടുക്കളയിലെ നിത്യസംഭവമായ മുറിവുകൾക്കും പൊള്ളലിനും പ്രതിവിധിയായി തേൻ ഉപയോഗിക്കാം. തേനിന്റെ ആന്റി ഇൻഫ്ളമേറ്ററി, ആന്റി ഫംഗൽ ഗുണങ്ങൾ മുറിവുകൾ വേഗം കരിയാൻ സഹായിക്കും. തേനും നാരങ്ങാ നീരും ചേർത്ത് കഴിക്കുന്നത് ജലദോഷത്തിന് ശമനം തരും.
ദഹനസംബന്ധമായ പ്രശ്നങ്ങൾക്കുള്ള പ്രതിവിധിയാണ് ഇഞ്ചി. പ്രതിരോധ വ്യവസ്ഥയെ ശക്തിപ്പെടുത്താനും ഇഞ്ചിക്ക് കഴിവുണ്ട്. ഇഞ്ചി ചേർത്ത മോര് കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് പരിഹാരമാണ്.
പ്രകൃതിദത്ത ആന്റി ബയോട്ടിക്കായി അറിയപ്പെടുന്ന അടുക്കള വിഭവമാണ് വെളുത്തുള്ളി. ജലദോഷത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഉടൻ തന്നെ ഒരല്ലി വെളുത്തുള്ളി ചതച്ച് തേനും ചേർത്ത് കഴിച്ചാൽ ജലദോഷം പമ്പ കടക്കും. ദഹന പ്രശ്നങ്ങൾക്കും വെളുത്തുള്ളി ഉത്തമപരിഹാരമാണ്.