ചേരുവകൾ
മൈദ ............. 350 ഗ്രാം
തക്കാളി ........ 1 എണ്ണം അരിഞ്ഞത്
ഉപ്പ് ..................പാകത്തിന്
എണ്ണ ...............6 ടേ.സ്പൂൺ (വറുക്കാൻ)
ഫില്ലിംഗിന്
എണ്ണ ............................3 ടേ.സ്പൂൺ
ചുരണ്ടിയ തേങ്ങ..............4 ടേ.സ്പൂൺ
ഗ്രീൻപീസ് .....................200 ഗ്രാം
കാരറ്റ് ......... 1 എണ്ണം (ഒരിഞ്ച് നീളത്തിൽ അരിഞ്ഞത്)
ഫ്രഞ്ച് ബീൻസ് .............. 100 ഗ്രാം (ഒരിഞ്ച് നീളത്തിൽ അരിഞ്ഞത്)
പച്ചമുളക് ................... 3 എണ്ണം ( ഒരിഞ്ച് നീളത്തിൽ അരിഞ്ഞത്)
ഇഞ്ചി ................. രണ്ടര സെ.മീ ചതച്ചത്
മല്ലിയില പൊടിയായരിഞ്ഞത് ..........4 ടീ സ്പൂൺ
പഞ്ചസാര , നാരങ്ങാനീര് ........ 2 ടീ സ്പൂൺ വീതം
ഉപ്പ് ....................പാകത്തിന്
ആദ്യം ഫില്ലിംഗ് തയ്യാറാക്കാം
എണ്ണ ഒരു പാനിൽ ഒഴിച്ച് ചൂടാക്കുക. ഗ്രീൻപീസ്, കാരറ്റ്, ഫ്രഞ്ച് ബീൻസ് എന്നിവ തുടരെ ഇളക്കി വറുക്കുക. മയമാകുമ്പോൾ ഫില്ലിംഗിനുള്ള മറ്റ് ചേരുവകൾ കൂടി ചേർത്ത് ഇളക്കുക. വാങ്ങുക. മൈദയും ആറ് ടേ. സ്പൂൺ എണ്ണയും ഉപ്പും ബൗളിൽ എടുത്ത് നന്നായി കുഴച്ചു വയ്ക്കുക. ഇത് ആറ് സമഭാഗങ്ങളാക്കി ഓരോന്നും 4 ഇഞ്ച് വ്യാസമുള്ള ഓരോ വൃത്തങ്ങൾ ആയി പരത്തിവയ്ക്കുക. ഇതിൽ ഫില്ലിംഗിൽ ഒരു പങ്ക് എടുത്ത് വിളമ്പി അരികുകൾ തമ്മിൽ യോജിപ്പിച്ച് അരികുകൾ വെള്ളം തൊട്ട് ഒട്ടിച്ച് അർദ്ധചന്ദ്രാകൃതിയിലാക്കി ചൂടെണ്ണയിലിട്ട് വറുത്തുകോരുക. ബ്രൗൺ നിറമായിരിക്കണം. വൃത്താകൃതിയിലുള്ള ഒരു പ്ലേറ്റിൽ ഇവ നിരത്തി തക്കാളികഷ്ണങ്ങളും വച്ച് അലങ്കരിച്ച് ഉടൻ വിളമ്പുക.