മെസഞ്ചറിൽ കൂടി തനിക്ക് അശ്ളീലം കലർന്ന മെസേജ് അയക്കുന്ന പുരുഷൻമാരുടെ ചെയ്തികൾ പരസ്യമായി കുറുപ്പിലെഴുതിയ ജോമോൾ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏറെ ചർച്ചയായിരുന്നു. എന്നാൽ പുരുഷൻമാരെയെല്ലാം സ്ത്രീലംബടൻമാരാക്കി ചിത്രീകരിച്ചുവെന്ന ആരോപണം ഉന്നയിച്ച് ജോമോൾ ജോസഫിനെ വിമർശിച്ചവരും കുറവല്ല. എന്നാൽ ജോമോളുടെ വാദങ്ങളെ തള്ളപ്പറഞ്ഞ് ആരോപണങ്ങൾക്ക് ചുട്ട മറുപടിയുമായി ഒരു പെൺകുട്ടി രംഗത്ത് വന്നിരിക്കുകയാണ്. ഹരിത ഉണ്ണികൃഷ്ണനാണ് ജോമോളുടെ വസ്ത്രധാരണവും പ്രവർത്തിയുമാണ് ഇത്തരത്തിൽ പുരുഷൻമാരെ മോശം മെസേജുകൾ അയക്കാൻ പ്രേരിപ്പിക്കുന്നതെന്നും ആരോപിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പരിചയമില്ലാത്തവർക്ക് ഫ്രണ്ട് റിക്വസ്റ്റയച്ചും, പേജ് ലിങ്കുകൾ അങ്ങോട്ടയച്ചുകൊടുക്കുകയും ചെയ്യുമെന്ന് ജോമോൾ ജോസഫ് തന്നെ ഫേസ്ബുക്ക് ലൈവിൽ വെളിപ്പെടുത്തുന്നുണ്ടെന്നും പരിചയമില്ലാത്തവരെ സ്വാർത്ഥ താല്പര്യത്തിനായി ജോമോൾ ആഡ് ചെയ്തത് തെറ്റാണെന്നും ഹരിത ഉണ്ണികൃഷ്ണൻ ആരോപിക്കുന്നു. ഇത് കൂടാതെ ജോമോളുടെ വസ്ത്ര ധാരണത്തെയും ഹരിത വിമർശിക്കുന്നുണ്ട്. ശ്രദ്ധിക്കപ്പെടാനും നാലാണുങ്ങൾ നോക്കാനും വേണ്ടി തന്നെയാണ് ഇത്തരം കുട്ടി വസ്ത്രങ്ങൾ പെൺകുട്ടികൾ ധരിക്കുന്നത്. സ്വയം തെറ്റ് ചെയ്തുകൊണ്ട് അന്യനെ ആഭാസനാക്കി നേടിയ പബ്ലിസിറ്റികൊണ്ടൊന്നും ഒന്നും നേടാനില്ല നേടുകയുമില്ലെന്നും അവർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.