thechikodu-ramachandran

തൃശൂർ : ഗജവീരൻ തെച്ചിക്കോട്ട് രാമചന്ദ്രനെ ഉത്സവ എഴുന്നള്ളിപ്പുകളിൽ പങ്കെടുപ്പിക്കുന്നതിന് വനം വകുപ്പ് വിലക്കേർപ്പെടുത്തി. കഴിഞ്ഞ വെള്ളിയാഴ്ച ക്ഷേത്ര ഉത്സവത്തിന് എഴുന്നള്ളിപ്പ് ആരംഭിച്ചപ്പോൾ രണ്ട് പേരെ ചവിട്ടിക്കൊന്നതിനെ തുടർന്നാണ് വിലക്കേർപ്പെടുത്തിയത്. പടക്കം പൊട്ടുന്ന ശബ്ദം കേട്ടാണ് ആന അന്ന് വിരണ്ടതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. കാഴ്ചയ്ക്ക് തകരാറുള്ള ആനയാണ് അമ്പതിലേറെ വയസുള്ള തെച്ചിക്കോട്ട് രാമചന്ദ്രൻ. വൈദ്യപരിശോധനയിൽ മറ്റ് ആരോഗ്യ പ്രശ്നമൊന്നുമില്ലെന്ന് കണ്ടതിനെ തുടർന്നായിരുന്നു എഴുന്നള്ളിപ്പിന് അനുമതി നൽകിയിരുന്നത്.

എന്നാൽ എഴുന്നള്ളിപ്പിൽ അപകടമുണ്ടായതോടെയാണ് വിലക്ക് ഏർപ്പെടുത്താൻ തീരുമാനമായത്. പതിനഞ്ച് ദിവസത്തേയ്ക്കാണ് ആനയ്ക്ക് വിലക്ക് ഏർപ്പെടുത്തിയത്. ഇനി ഡോക്ടർമാർ അടങ്ങിയ പുതിയ സംഘം പരിശോധന നടത്തി റിപ്പോർട്ട് കൈമാറിയാലെ എഴുന്നള്ളിപ്പിന് അനുവാദം നൽകൂ എന്ന നിലപാടിലാണ് വനം വകുപ്പ് ഇപ്പോൾ. തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് അഞ്ച് പാപ്പാൻമാരാണ് ഉള്ളത്.