കാഠ്മണ്ഡു: പ്രണയദിനത്തിൽ നേപ്പാളിന് ഇന്ത്യ നൽകുന്നത് 1.5 ലക്ഷം പനിനീർ പൂക്കളാണ്. എന്നാൽ നേപ്പാളിനോടുള്ള പ്രണയം കൊണ്ടൊന്നുമല്ല ഇത്. വാലന്റൈൻസ് ഡേയിൽ ആവശ്യക്കാരേറുന്നതിനാൽ 1,60,000 റോസാപ്പൂക്കൾ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യാനൊരുങ്ങുകയാണ് നേപ്പാൾ. 90 ലക്ഷം രൂപയാണ് വില. കൊൽക്കത്തയിൽ നിന്നും ബംഗളുരുവിൽ നിന്നുമാണ് പ്രധാമായി പൂക്കൾ ശേഖരിക്കുക. ഇത്തവണത്തെ പ്രണയ ദിനത്തിൽ രണ്ട് ലക്ഷത്തോളം പൂക്കൾ ആവശ്യമായിവരുമെന്നാണ് നേപ്പാൾ കണക്കാക്കുന്നത്. ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതിന് പുറമെ അൻപതിനായിരത്തോളം പൂക്കൾ രാജ്യത്തു തന്നെ ഉത്പാദിപ്പിക്കും. കഴി‌ഞ്ഞ വർഷം 78 ലക്ഷം രൂപയ്ക്കാണ് നേപ്പാൾ ഇന്ത്യയിൽ നിന്ന് പൂക്കൾ വാങ്ങിയത്. അതി ശൈത്യത്തെ തുടർന്ന് ഇത്തവണ നേപ്പാളിൽ പനിനീർ കൃഷി പ്രതിസന്ധിയിലാണ്.