1. ലോക്സഭ തിരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് എന്ന ആവശ്യത്തില്‍ അയവ് വരുത്തി മുസ്ലീം ലീഗ്. സീറ്റ് സംബന്ധിച്ച് യു.ഡി.എഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സീറ്റിന്റെ എണ്ണത്തെ കുറിച്ച് 18ന് ചേരുന്ന യു.ഡി.എഫ് ഉഭയകക്ഷി യോഗത്തില്‍ ധാരണയുണ്ടാകും. യു.ഡി.എഫിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന ഒരു തീരുമാനവും മുസ്ലീം ലീഗിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ലെന്നും ലീഗ് നേതാക്കള്‍ പാണക്കാട് പറഞ്ഞു 2. മൂന്നാം സീറ്റിന്റെ സാധ്യതയും ഗുണദോഷങ്ങളും ചര്‍ച്ച ചെയ്ത് യു.ഡി.എഫിന് ഗുണകരമായി മുന്നോട്ട് പോകാന്‍ ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നും പ്രതികരണം. നിലവിലെ രാഷ്ട്രീയ സാഹചര്യം മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗം വിശദമായി ചര്‍ച്ച ചെയ്‌തെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുന്നതിന് ഒരു തടസവും പാടില്ലെന്നാണ് മുസ്ലീം ലീഗ് നിലപാടെന്നും കുഞ്ഞാലിക്കുട്ടി 3. ദേവികളും എം.എല്‍.എ എസ് രാജേന്ദ്രന് എതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങി ദേവികുളം സബ് കളക്ടര്‍ രേണു രാജ്. പഞ്ചായത്തിന്റെ അനധികൃ നിര്‍മ്മാണം സംബന്ധിച്ച് ഹൈക്കോടതിയില്‍ നാളെ സത്യവാങ്മൂലം നല്‍കും. നിയമ നടപടികളുമായി മുന്നോട്ട് പോകും. നടപടി, റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ മൂന്നാറില്‍ നിര്‍മ്മാണം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ 4. പഞ്ചായത്തിന്റെ അനധികൃത നിര്‍മാണം കോടതിയെ അറിയിക്കും. ഹൈക്കോടതി നിര്‍മ്മാണം ലംഘിച്ചാണ് നിര്‍മ്മാണം. റവന്യൂ വകുപ്പിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയ എം.എല്‍.എയുടെ നടപടിയും ഹൈക്കോടതിയെ അറിയിക്കുമെന്നും രേണു. സബ് കളക്ടറുടെ നീക്കം, നടപടിയെ പിന്തുണച്ച് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ രംഗത്ത് എത്തിയതിന് പിന്നാലെ. എം.എല്‍.എയ്ക്ക് തെറ്റ് പറ്റിയോ എന്ന കാര്യം പരിശോധിക്കും. സബ്കളക്ടറുടെ നടപടി നിയമ അനുസൃതമെന്നും റവന്യൂ വകുപ്പ് സബ് കളക്ടര്‍ക്ക് ഒപ്പമെന്നും മന്ത്രി.
5. സബ്കളക്ടര്‍ രേണു രാജിനോട് എം.എല്‍.എ അപമര്യാദയായി സംസാരിച്ച സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി എം.എം മണിയും രംഗത്ത് എത്തിയിരുന്നു. ഉദ്യോഗസ്ഥര്‍ അവര്‍ക്ക് തോന്നുന്ന നിലപാടുകള്‍ ആണ് സ്വീകരിക്കുന്നത് എന്നും, മൂന്നാര്‍ വിഷയത്തിന്റെ പ്രധാന കാരണം ഇതെന്നും മന്ത്രി മണി. പ്രതികരണം, ദേവികുളം സബ് കളക്ടറെ പരസ്യമായി അധിക്ഷേപിച്ച എസ്. രാജേന്ദ്രന്‍ എം.എല്‍.എയോട് വിശദീകരണം തേടുമെന്ന് സി.പി.എം അറിയിച്ചതിന് പിന്നാലെ 6. ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ യുടെ കൊലപാതകത്തില്‍ നിര്‍ണ്ണായക രാഷ്ട്രീയ നീക്കങ്ങള്‍ എന്ന് സൂചന. കേസില്‍ തൃണമൂല്‍ വിട്ട് ബി.ജെ.പിയില്‍ എത്തിയ മുന്‍ എം.പി കൂടിയായ മുകുള്‍ റോയിയെ പ്രതി ചേര്‍ത്ത് പൊലീസ്. മുകുള്‍ റോയിക്ക് എതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് കൊലപാതകത്തിന് പിന്നില്‍ ബി.ജെ.പി എന്ന് തൃണമൂല്‍ ആരോപിച്ചതിന് പിന്നാലെ. ബംഗാള്‍ സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുളള തര്‍ക്കം രൂക്ഷമാകുന്നതിന് ഇടയില്‍ ആണ് തൃണമൂല്‍ എം.എല്‍.എ യുടെ കൊലപാതകം 7. സംഭവത്തില്‍ നേരത്തെ 3 പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. കൃഷ്ണഗഞ്ജ് മണ്ഡലത്തിലെ എം.എല്‍.എ യായ സത്യജിത് ബിശ്വാസാണ് വെടിയേറ്റ് മരിച്ചത്. ബംഗാളിലെ ഫുല്‍ബാരിയില്‍ സരസ്വതി പൂജ ആഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെ ആണ് സത്യജിത് ബിശ്വാസ് വെടിയേറ്റ് കൊല്ലപ്പെട്ടത്. വേദിയില്‍ നിന്ന് ഇറങ്ങുന്നതിനിടെ അക്രമിയുടെ വെടി ഏല്‍ക്കുക ആയിരുന്നു. കരുതിക്കൂട്ടിയുള്ള കൊലപാതകം ആണെന്നും ബിശ്വാസിനെ പിന്നില്‍ നിന്ന് വെടിവയ്ക്കുക ആയിരുന്നു എന്നും എസ്.പി രൂപേഷ് കുമാര്‍ 8. ബിശ്വാസിന് വെടിയേല്‍ക്കുമ്പോള്‍ സംസ്ഥാന മന്ത്രി രത്ന ഘോഷും തൃണമൂല്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരിശങ്കര്‍ ദത്തയും ഒപ്പം ഉണ്ടായിരുന്നു. സംഭവം രാഷ്ട്രീയ കൊലപാതകം എന്നും കൃത്യത്തിന് പിന്നില്‍ ബി.ജെ.പി എന്നും തൃണമൂല്‍ കോണ്‍ഗ്രസ്. ആരോപണങ്ങള്‍ നിഷേധിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ.് കേസ് സി.ബി.ഐ അന്വേഷിക്കണം എന്നും ബംഗാള്‍ പൊലീസില്‍ വിശ്വാസമില്ലെന്നും പ്രതികരണം 9. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റെടുത്ത ശേഷമുള്ള പ്രിയങ്ക ഗാന്ധിയുടെ ആദ്യ പൊതുപരിപാടികള്‍ക്ക് നാളെ ലക്നൗവില്‍ തുടക്കമാകും. കോണ്‍ഗ്രസ് അധ്യക്ഷനും സഹോദരനുമായ രാഹുല്‍ ഗാന്ധിയും പുതുതായി ചുമതലയേറ്റ ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയും പ്രിയങ്കയെ അനുഗമിക്കും. പ്രിയങ്കയെ വരവേല്‍ക്കാന്‍ ഇതിനകം ഉത്തര്‍പ്രദേശിലെ ലക്നൗ ഒരുങ്ങിക്കഴിഞ്ഞു 10. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള പ്രിയങ്കയുടെ നാല് ദിവസത്തെ സന്ദര്‍ശനത്തിന് ആണ് നാളെ തുടക്കം ആവുന്നത്. ലക്നൗവില്‍ വിമാനം ഇറങ്ങിയാല്‍ പാര്‍ട്ടി ഓഫീസ് വരെ നീളുന്ന റോഡ്‌ഷോ, ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുമായും ഭാരവാഹികളുമായും കൂടിക്കാഴ്ച. തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളില്‍ വിവിധ തലത്തിലുള്ള പാര്‍ട്ടി നേതൃത്വവുമായും പ്രവര്‍ത്തകരുമായും കൂടിക്കാഴ്ച. ഇതോടെ പരോക്ഷമായ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ആണ് ഉത്തര്‍പ്രദേശില്‍ തുടക്കമാകുന്നത് 11. 80 ലോക്സഭ സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ 42 സീറ്റുകളാണ് കിഴക്കന്‍ ഉത്തര്‍പ്രദേശിലുള്ളത്. ബി.എസ്.പിയുടെയോ എസ്.പിയുടെയോ ഭാഗമല്ലാതെയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രിയങ്കയുടെ വരവിനെതിരെ ശക്തമായ പ്രചാരണമാണ് ബി.ജെ.പി അഴിച്ചുവിട്ടത്
|