-congress-vs-bjp

ന്യൂഡൽഹി: തിരഞ്ഞെടുപ്പുകൾ അടുക്കുമ്പോൾ സ്ഥാനാർത്ഥിയുടെയും സ്വന്തം പാർട്ടിയുടെയും നേട്ടങ്ങൾ വിവരിച്ച് കൊണ്ടും എതിർപാർട്ടിക്കാരനെ വിമർശിച്ച് കൊണ്ടുമുള്ള പാട്ടുകൾ രംഗപ്രവേശനം ചെയ്യാറുണ്ട്. മലയാളത്തിൽ പുറത്തിറങ്ങിയ ചില രാഷ്ട്രീയ പാരഡി ഗാനങ്ങൾ ജനങ്ങൾ ഇപ്പോഴും ഓർത്തിരിക്കുന്നത് ഇത്തരം പാട്ടുകൾക്കുള്ള ജനപ്രീതി തെളിയിക്കുന്നു. ഇന്ന് കാലം മാറി. പ്രചാരണം സൈബർ ലോകത്തേക്ക് വഴിമാറിയ പ്രചാരണ രംഗത്തും പക്ഷേ പാട്ടുകൾക്ക് സ്ഥാനമുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഇത്തരത്തിൽ പാട്ടുകൾ ഇറക്കി സൈബർ ലോകത്ത് മത്സരം കടുപ്പിക്കുകയാണ് പാർട്ടികൾ.

ആസാദി

ജെ.എൻ.യു വിദ്യാർത്ഥി നേതാവായിരുന്ന കനയ്യ കുമാർ അവതരിപ്പിച്ച ആസാദി മുദ്രാവാക്യം അന്ന് ഏറെ ശ്രദ്ധപിടിച്ച് പറ്റിയിരുന്നു. പട്ടിണിയിൽ നിന്നും സാമ്രാജ്യത്തിൽ നിന്നും വർഗീയതിൽ നിന്നും സ്വാതന്ത്ര്യം വേണമെന്ന കനയ്യ കുമാറിന്റെ മുദ്രാവാക്യം യുവമനസുകളെ കീഴടക്കി. എന്നാൽ അന്ന് ആർക്കെതിരെ ഈ മുദ്രാവാക്യങ്ങൾ ഉയർത്തിയോ അവർ തന്നെ ഇപ്പോൾ ആസാദി മുദ്രാവാക്യവുമായി രംഗത്തെത്തിയിരിക്കുകാണ്. തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ പേജ് വഴി ബി.ജെ.പിയാണ് ആദ്യം ആസാദി മുദ്രാവാക്യം പുറത്തുവിട്ടത്. കോൺഗ്രസിൽ നിന്നുള്ള സ്വാതന്ത്യം വേണമെന്നാണ് ബി.ജെ.പിയുടെ ഗാനത്തിന്റെ ഇതിവൃത്തം. രൺവീർ കുമാറിന്റെ ഗല്ലി ബോയ് എന്ന സിനിമയിലെ ആസാദി ഗാനമാണ് ബി.ജെ.പി ഉപയോഗിച്ചത്.

While @RahulGandhi will stay up all night wondering what new lies to peddle tomorrow morning, we leave you with this goal for 2019.

Have a happy friday night, people! :) pic.twitter.com/WOXOJ1QPYO

— BJP (@BJP4India) February 8, 2019


ഇതിന് പിന്നാലെ മറുപടിയുമായി കോൺഗ്രസും രംഗത്തെത്തി. സമാന ഗാനത്തിൽ നരേന്ദ്ര മോദി സർക്കാർ നടത്തിയ പ്രഖ്യാപനങ്ങളും രാജ്യത്ത് നടന്ന ദളിത് കൂട്ടക്കൊല,​ അക്രമങ്ങൾ,​ അഴിമതി തുടങ്ങിയ വിഷയങ്ങളാണ് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നത്. തന്നെ പ്രധാനമന്ത്രി ആക്കേണ്ടെന്നും പകരം രാജ്യത്തിന്റെ കാവൽക്കാരനാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്ന പ്രസംഗവും കാവൽക്കാരൻ കള്ളനാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രസംഗവും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വീഡിയോകൾക്ക് പിന്നാലെ പരസ്പരം ആരോപണങ്ങളുമായി ഇരുവിഭാഗവും രംഗത്തെത്തിയത് ട്വിറ്ററിൽ പുതിയ പോരിന് തുടക്കം കുറിച്ചിട്ടുണ്ട്.

डर के आगे आज़ादी। #Azadi pic.twitter.com/WGHw3Q7Ndo

— Congress (@INCIndia) February 8, 2019


2014ൽ നരേന്ദ്ര മോദിയെ ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്നും രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തിച്ചതിന് പിന്നിലും ചില പാട്ടുകളുടെ സ്വാധീനമുണ്ട്.

നമോ ആന്തം

ഹർഘർ മോദി

നമോ എഗയ്‌ൻ

നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ട് നമോ എഗയ്‌ൻ എന്നൊരു പാട്ടും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.