news

1. ശബരിമല ദര്‍ശനം നടത്തിയതോടെ ജീവിക്കാന്‍ കഴിയാത്ത സാഹചര്യമെന്ന് കനകദുര്‍ഗ. ദര്‍ശനം നടത്തിയതിന് തനിക്കും ബിന്ദുവിനും എതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. സഹോദരനും മറ്റ് കുടുംബാഗങ്ങളും തനിക്ക് എതിരെ തിരിഞ്ഞത് ബി.ജെ.പിയുടെ സ്വാധീനം മൂലമെന്ന് കനകദുര്‍ഗയുടെ ആരോപണം. തന്റെ ഭര്‍ത്താവിനെ സംഘപരിവാര്‍ പ്രവര്‍ത്തകരും ബി.ജെ.പിയും ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു എന്നും കനകദുര്‍ഗ

2. കനകദുര്‍ഗ അടക്കം അഞ്ച് സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തി എന്ന് ബിന്ദു. അതിന് തന്റെ കയ്യില്‍ തെളിവുകള്‍ ഉണ്ട്. ആവശ്യമെങ്കില്‍ അത് പുറത്ത് വിടും. എന്തുകൊണ്ടാണ് നിയമസഭയില്‍ രണ്ട് പേര്‍ മാത്രമേ ശബരിമല കയറിയതിന് തെളിവുള്ളൂ എന്ന് സര്‍ക്കാര്‍ പറഞ്ഞതെന്ന് അറിയില്ല. നവോത്ഥാന കേരളം കൂട്ടായ്മയുടെ നേതൃത്വത്തില്‍പ്പെട്ട അഞ്ച് സ്ത്രീകള്‍ ഇതുവരെ ശബരിമല കയറിയെന്നും ബിന്ദു

3. കന്യാസ്ത്രീമാരുടെ സ്ഥലമാറ്റ നടപടിയില്‍ നിലപാട് മാറ്റാതെ ജലന്ധര്‍ രൂപത. സ്ഥലമാറ്റത്തില്‍ ഉറച്ച് നില്‍ക്കുന്നു എന്നും ഉത്തരവ് റദ്ദാക്കില്ലെന്നും രൂപ. രൂപ നിലപാട് കടുപ്പിച്ചതോടെ മഠം വിട്ട് പോകില്ലെന്ന് കന്യാസ്ത്രീകള്‍. ബിഷപ്പ് ഫ്രാങ്കോ തന്നെയാണ് ജലന്ധര്‍ രൂപത നിയന്ത്രിക്കുന്നത് എന്ന് സംശയമുണ്ട്. ഇനി സര്‍ക്കാരിലാണ് പ്രതീക്ഷയെന്നും കന്യാസ്ത്രീകള്‍

4. കന്യാസ്ത്രീമാരോട് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം. അത് സഭയുടെത് അല്ല എന്നും രൂപതാ വക്താവ്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ സമരം നടത്തിയ അഞ്ച് കന്യാസ്ത്രീമാരെ തന്റെ അറിവോടെയല്ല സ്ഥലം മാറ്റിയത് എന്ന് വിശദീകരിച്ച് ആഗ്നല്ലോ ഗ്രേഷ്യസ് കന്യാസ്ത്രീമാര്‍ക്ക് കത്ത് എഴുതിയതിന് പിന്നാലെ ആണ് രൂപതയിലെ ഭിന്നത പുറത്ത് വന്നത്.

5. ദേവികളും എം.എല്‍.എ എസ് രാജേന്ദ്രന് എതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങി ദേവികുളം സബ് കളക്ടര്‍ രേണു രാജ്. പഞ്ചായത്തിന്റെ അനധികൃ നിര്‍മ്മാണം സംബന്ധിച്ച് ഹൈക്കോടതിയില്‍ നാളെ സത്യവാങ്മൂലം നല്‍കും. നിയമ നടപടികളുമായി മുന്നോട്ട് പോകും. നടപടി, റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ മൂന്നാറില്‍ നിര്‍മ്മാണം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍

6. പഞ്ചായത്തിന്റെ അനധികൃത നിര്‍മാണം കോടതിയെ അറിയിക്കും. ഹൈക്കോടതി നിര്‍മ്മാണം ലംഘിച്ചാണ് നിര്‍മ്മാണം. റവന്യൂ വകുപ്പിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയ എം.എല്‍.എയുടെ നടപടിയും ഹൈക്കോടതിയെ അറിയിക്കുമെന്നും രേണു. സബ് കളക്ടറുടെ നീക്കം, നടപടിയെ പിന്തുണച്ച് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ രംഗത്ത് എത്തിയതിന് പിന്നാലെ. എം.എല്‍.എയ്ക്ക് തെറ്റ് പറ്റിയോ എന്ന കാര്യം പരിശോധിക്കും. സബ്കളക്ടറുടെ നടപടി നിയമ അനുസൃതമെന്നും റവന്യൂ വകുപ്പ് സബ് കളക്ടര്‍ക്ക് ഒപ്പമെന്നും മന്ത്രി.

7. സബ്കളക്ടര്‍ രേണു രാജിനോട് എം.എല്‍.എ അപമര്യാദയായി സംസാരിച്ച സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി എം.എം മണിയും രംഗത്ത് എത്തിയിരുന്നു. ഉദ്യോഗസ്ഥര്‍ അവര്‍ക്ക് തോന്നുന്ന നിലപാടുകള്‍ ആണ് സ്വീകരിക്കുന്നത് എന്നും, മൂന്നാര്‍ വിഷയത്തിന്റെ പ്രധാന കാരണം ഇതെന്നും മന്ത്രി മണി. പ്രതികരണം, ദേവികുളം സബ് കളക്ടറെ പരസ്യമായി അധിക്ഷേപിച്ച എസ്. രാജേന്ദ്രന്‍ എം.എല്‍.എയോട് വിശദീകരണം തേടുമെന്ന് സി.പി.എം അറിയിച്ചതിന് പിന്നാലെ

8. ലോക്സഭ തിരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് എന്ന ആവശ്യത്തില്‍ അയവ് വരുത്തി മുസ്ലീം ലീഗ്. സീറ്റ് സംബന്ധിച്ച് യു.ഡി.എഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സീറ്റിന്റെ എണ്ണത്തെ കുറിച്ച് 18ന് ചേരുന്ന യു.ഡി.എഫ് ഉഭയകക്ഷി യോഗത്തില്‍ ധാരണയുണ്ടാകും. യു.ഡി.എഫിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന ഒരു തീരുമാനവും മുസ്ലീം ലീഗിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ലെന്നും ലീഗ് നേതാക്കള്‍ പാണക്കാട് പറഞ്ഞു

9. മൂന്നാം സീറ്റിന്റെ സാധ്യതയും ഗുണദോഷങ്ങളും ചര്‍ച്ച ചെയ്ത് യു.ഡി.എഫിന് ഗുണകരമായി മുന്നോട്ട് പോകാന്‍ ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നും പ്രതികരണം. നിലവിലെ രാഷ്ട്രീയ സാഹചര്യം മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗം വിശദമായി ചര്‍ച്ച ചെയ്‌തെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുന്നതിന് ഒരു തടസവും പാടില്ലെന്നാണ് മുസ്ലീം ലീഗ് നിലപാടെന്നും കുഞ്ഞാലിക്കുട്ടി

10.ഹാമില്‍ട്ടണില്‍ ന്യൂസിലന്‍ഡിനെതിരെ നടന്ന അവസാനത്തെ ടി20 മത്സരത്തില്‍ ഇന്ത്യക്ക് നാലു റണ്‍സിന്റെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കിവീസ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് 208 റണ്‍സേ നേടാനായുള്ളൂ. ഇതോടെ പരമ്പര നഷ്ടമായി. 43 റണ്‍സ് നേടിയ വിജയ് ശങ്കറാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍.72 റണ്‍സെടുത്ത കോളിന്‍ മണ്‍റോയും 43 റണ്‍സെടുത്ത ടിം സീഫര്‍ട്ടുമാണ് കിവീസ് നിരയില്‍ തിളങ്ങിയത് .

11. വനിതാ ടി20യിലും കിവീസിനോട് പരാജയപ്പെട്ട് ഇന്ത്യ. ഇന്ന് നടന്ന മൂന്നാമത്തേയും അവസാനത്തേയും മത്സരത്തില്‍ രണ്ട് റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. 62 പന്തില്‍ 86 റണ്‍സ് നേടിയ സ്മൃതി മന്ഥാനയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 62 പന്തില്‍ 12 ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു മന്ഥാനയുടെ ഇന്നിംഗ്സ്.