1

കോഴിക്കോട്: ഭാരതീയ ശാസ്ത്ര ഗവേഷണരംഗത്തെ പ്രമുഖനും ഗ്രന്ഥകാരനും സംസ്‌കൃത പണ്ഡിതനുമായ ഡോ. ചേക്രക്കൽ ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരി (93)നിര്യാതനായി. അശോകപുരത്തെ ശ്രീപദം വീട്ടിൽ വച്ചായിരുന്നു അന്ത്യം.

കരുവാരക്കുണ്ട് ഗവ. ഹൈസ്‌കൂൾ പ്രധാന അദ്ധ്യാപകനുംപരപ്പനങ്ങാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുമായിരുന്നു. മീഞ്ചന്ത ഗവ. ഹൈസ്‌കൂളിൽ നിന്ന് 1981ൽ വിരമിച്ച ശേഷം 1987 മുതൽ പന്ത്രണ്ടര വർഷത്തോളം കാലിക്കറ്റ് സർവകലാശാല സംസ്‌കൃത വിഭാഗത്തിൽ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായി പ്രവർത്തിച്ചു. ഭാരതീയ ശാസ്ത്രചിന്ത, ഗണിതം, പ്രപഞ്ച വിജ്ഞാനീയം, രസതന്ത്രം, മനോവിജ്ഞാനീയം, ആർഷ ശാസ്ത്രജ്ഞന്മാർ, കൊയ്ത്തുപാടത്തിൽ (കവിതാ സമാഹാരം) തുടങ്ങി 25 ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.ഭാര്യ: പരേതയായ കുടുംബക്കാട്ട് ഉമാദേവി അന്തർജ്ജനം. മക്കൾ: മീര, ഡോ. സി. ശ്രീകുമാരൻ (സംസ്‌കൃത വിഭാഗം മേധാവി, സാമൂതിരി ഗുരുവായൂരപ്പൻകോളേജ്). മരുമക്കൾ: താമരക്കുളം ദിവാകരൻ നമ്പൂതിരി (റിട്ട. ബി.എസ്.എൻ.എൽ), ഡോ. പി.എം. മിനി (ഗണിത ശാസ്ത്ര വിഭാഗം മേധാവി, എംഎഎംഒ കോളേജ്, മുക്കം).